Hot Posts

6/recent/ticker-posts

കുറ്റവാളികളുടെ കുറ്റകൃത്യങ്ങള്‍ക്ക് അടിസ്ഥാനം മാരക ലഹരി - പ്രസാദ് കുരുവിള




കുറ്റവാളികളുടെ കുറ്റകൃത്യങ്ങള്‍ക്കടിസ്ഥാനം മാരക ലഹരിയാണെന്നും ഈ വസ്തുതയെ അധികാരികളും പൊതുസമൂഹവും വിസ്മരിക്കുകയാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി മുന്‍ സംസ്ഥാന സെക്രട്ടറിയും ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റുമായ പ്രസാദ് കുരുവിള. അപകടകരമായി പെരുകുന്ന ലഹരി വസ്തുക്കള്‍ക്കെതിരെ ആന്റി നാര്‍ക്കോട്ടിക് മിഷനും വിവിധ ലഹരിവിരുദ്ധ പ്രസ്ഥാനങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച 'പൊതുമനസാക്ഷിയെ ഉണര്‍ത്തല്‍' പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പ്രസാദ് കുരുവിള.


ഇരുപതും, നാല്പതും കുത്തുകള്‍ കുത്തി മനുഷ്യ ജീവനുകളെ ഇല്ലായ്മ ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് ലഹരി ഉപയോക്താക്കള്‍ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് സമീപ ദിവസങ്ങളില്‍ തന്നെ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന് തടയിട്ടില്ലെങ്കില്‍ കേരളം മാനസിക രോഗികളുടെ ഹബ്ബായി മാറും.



2019-ല്‍ 230 ഗ്രാം രാസലഹരി പിടിച്ചെങ്കില്‍ കഴിഞ്ഞ വര്‍ഷം 7245.45 ഗ്രാം പിടിച്ചുവെന്ന എക്‌സൈസ് മന്ത്രിയുടെ പ്രതികരണം സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖല വര്‍ദ്ധിത ശക്തിയായി വളര്‍ന്നു എന്നതിന്റെ തെളിവാണ്. മദ്യം നല്കുകയും, ലൈസന്‍സ് നല്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ അബ്കാരിയായ സര്‍ക്കാരിന് എങ്ങനെ ലഹരിക്കെതിരെ വിമുക്തി, സജ്ജീവം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനാകും.


കള്ള് പോഷകാഹാരമാണെന്ന അധികാരികളുടെ തെറ്റായ പ്രചരണം കള്ളുകുടിയെ പ്രോത്സാഹിപ്പിക്കാനുതകുന്നതാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് സംസ്ഥാനത്ത് ചില ഷാപ്പുകളില്‍ കുടുംബസമേതം ആളുകളെത്തിയത്. കുട്ടികളും ഷാപ്പുകളില്‍ കയറാന്‍ തുടങ്ങിയിട്ടുണ്ട്. 'എരിതീയില്‍ എണ്ണയൊഴിച്ചതിന്' സമാനമായിരുന്നു ബന്ധപ്പെട്ടവരുടെ ഈ പ്രതികരണം. 


സംസ്ഥാനത്തെ മുഴുവന്‍ പനകളും തെങ്ങുകളും ചെത്തിയാലും ഒരു മണിക്കൂര്‍ പോലും വില്ക്കാനുള്ള കള്ള് ഷാപ്പുകളില്‍ ലഭിക്കില്ലായെന്ന യഥാര്‍ത്ഥ വസ്തുത നിലനില്‍ക്കേ തട്ടിക്കൂട്ടുന്ന പോഷകാഹാരം കഴിക്കാന്‍ കള്ളിന് പരസ്യം നല്കിയ മുന്‍മന്ത്രിയും അതിനെ പിന്തുണച്ച മുഖ്യമന്ത്രിയും ഗുരുതരമായ അബ്കാരി ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത്.


ആന്റണി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചാര്‍ളി പോള്‍, ജോസ് ഫ്രാന്‍സീസ്, ബീവി ഫാത്തിമ, കെ.ജി. ബാബു, രാജു വലക്കമറ്റം, ബേബിച്ചന്‍ മുക്കൂട്ടുതറ എന്നിവര്‍ പ്രസംഗിച്ചു.



 



 
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു