Hot Posts

6/recent/ticker-posts

കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും നൽകാൻ ഹൈക്കോടതി

representative image

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കഴിഞ്ഞമാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. 


ശമ്പളകാര്യം കോടതിയെ കൊണ്ട് എപ്പോഴും ഓർമിപ്പിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. അതേസമയം കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ ഉടൻ നൽകുമെന്ന് സർക്കാർ അറിയിച്ചു.




ഓഗസ്റ്റിലെ ശമ്പളമെങ്കിലും ഇപ്പോള്‍ കൊടുത്താലെ ഓണം ആഘോഷിക്കാൻ സാധിക്കൂ. കെഎസ്ആര്‍ടിസിയിൽ കൂപ്പൺ വിതരണം അനുവദിക്കില്ലെന്നും ശമ്പളം പണമായി തന്നെ നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 


ശമ്പള പ്രശ്നം പരിഹരിക്കാനായി ഉന്നതതലയോഗം ചേർന്നത് എന്തിനായിരുന്നു എന്നും കോടതി ചോദിച്ചു. ശമ്പള വിതരണത്തിൽ സർക്കാർ നിലപാടെന്ത്? എല്ലാതവണയും ധനസഹായം നൽകാറുണ്ട്. പക്ഷേ, ധനസഹായം നൽകാൻ എന്തിനാണ് ഇത്രയും വൈകുന്നതെന്നും കോടതി ചോദിച്ചു.


കഴിഞ്ഞ വർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോകുകയാണ് സർക്കാർ ചെയ്തത്. ശമ്പളം കൂപ്പണായും പണമായും നല്‍കണമെന്ന് തീരുമാനമെടുത്തു. എന്നാൽ ഇത് പരാജയപ്പെട്ടിരുന്നു.


പണമായി തന്നെ ശമ്പളം നൽകണമെന്ന കർശന നിർദേശവും കോടതി നൽകിയിരുന്നു. കൂപ്പൺ നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കമുണ്ടോ എന്ന ചോദ്യവും കോടതിയുടെ ഭാഗത്തു നിന്നുണ്ടായി.


 



 
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ