പാലാ നഗരസഭ 25-ാം വാർഡ് കൗൺസിലർ മായാ പ്രദീപിൻ്റെ നേതൃത്വത്തിൽ
സ്വന്തം വീടു മുറ്റത്ത് സിഡിഎസ് ഭാരവാഹികളും സുഹൃത്തക്കളുമായ മിനി രവിയുടെയും രൻജു റോയിയുടെയും പങ്കാളിത്തത്തത്തോടെയാണ് ജമന്തിപൂവ് കൃഷി ആരംഭിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്.
ഒരു തൈയ്ക്ക് 5 രൂപ നിരക്കിൽ 500 തൈകൾ വാങ്ങിയാണ് ഈ കൃഷി ആരംഭിച്ചത്. ഓണത്തോടനുബധിച്ച് ധാരാളം ആവശ്യക്കാർ ഉണ്ടന്നും വിപണി വിലയിലും താഴ്ത്തി നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും മായാപ്രദീപും മിനി രവിയും രൻജു റോയിയും പറയുന്നു.
പൂ കൃഷി വിളവെടുപ്പ് ഉൽഘാടനം ചെയ്യുന്നതിനും സന്ദർശിക്കുന്നതിനുമായി ചെയർപേഴ്സൺ ജോസി ബിനോയും കൗൺസിലേഴ്സും സിഡിഎസ് കലയും എത്തിയിരുന്നു.