Hot Posts

6/recent/ticker-posts

ഓണസദ്യ -2 ,ഓണത്തിന് എളുപ്പത്തിൽ ഒരു ഇഞ്ചിക്കറി...


ഓണസദ്യയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് ഇഞ്ചിക്കറി. വളരെ രുചികരമായ എല്ലാവർക്കും പ്രിയപ്പെട്ട വിഭവം കൂടിയാണ് ഇത്.




ചേരുവകൾ 

• ഇഞ്ചി - 100 ഗ്രാം
• പുളി - 100 ഗ്രാം
• മഞ്ഞൾ പൊടി - ½ ടീസ്പൂൺ
• മുളകുപൊടി - ¾ ടീസ്പൂൺ
• പച്ചമുളക് - 3 എണ്ണം
• കടുക് - 1 ടീസ്പൂൺ
• വറ്റൽ മുളക് - 3 എണ്ണം




• വെള്ളം - 2 ½ കപ്പ്
• ശർക്കര
• ഉപ്പ്
• വെളിച്ചെണ്ണ
• കറിവേപ്പില


തയാറാക്കുന്ന വിധം 

പുളി, വെള്ളത്തിൽ ഇട്ടു നന്നായി പിഴിഞ്ഞ് അരിച്ചെടുത്തു വയ്ക്കണം. 
ഇഞ്ചി രണ്ടു ടേബിൾസ്പൂൺ ചെറുതായി മുറിച്ചെടുക്കണം. 
ബാക്കി ഇഞ്ചി കനം കുറച്ചു വറുക്കാൻ കഷണങ്ങളാക്കി എടുക്കണം. 
ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ വറുക്കാനുള്ള ഇഞ്ചി ചേർത്തു നല്ല ക്രിസ്‍പി ആകുന്നതു വരെ വറത്തു വെളിച്ചെണ്ണയിൽ നിന്നും കോരി മാറ്റണം.


ഈ ഇഞ്ചി തണുക്കുമ്പോൾ പൊടിച്ചു വയ്ക്കണം. വറുത്ത വെളിച്ചെണ്ണ ഫ്രൈയിങ് പാനിൽനിന്നും കുറച്ചു മാറ്റിയ ശേഷം അതേ പാനിലേക്കു ചെറുതാക്കി മുറിച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൊരിഞ്ഞു വരുമ്പോൾ ഇതിലേക്കു പുളി വെള്ളം ചേർത്തു കൊടുക്കുക.


പുളി വെള്ളത്തിലേക്കു മഞ്ഞൾ പൊടി, മുളകുപൊടി, ഉപ്പ്, ശർക്കര എന്നിവ ചേർത്തു യോജിപ്പിക്കുക. പുളി വെള്ളം തിളച്ചു കുറുകി വരുമ്പോൾ വറത്തു പൊടിച്ച ഇഞ്ചി കൂടി ചേർത്തു യോജിപ്പിക്കുക. ഇനി ഇഞ്ചിക്കറി സ്റ്റൗവിൽ നിന്നും മാറ്റാം. ഒരു ചെറിയ ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു മൂപ്പിച്ച ശേഷം ഇഞ്ചി കറിയിലേക്കു ചേർത്തു കൊടുക്കാം.


 



 
Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്
മന്ത്രിസഭയുടെ നാലാം വാർഷികം: ജില്ലയിൽ വിപുലമായ പരിപാടികൾ
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ
ഓട്ടിസം അവബോധ പരിപാടിയും പരിശോധനാ ക്യാമ്പും കോട്ടയത്ത്
പാലാ എസ്.എച്ച്. മീഡിയയുടെ 'സിഗ്നേച്ചർ ഓഫ് ഗോഡ്' ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്