Hot Posts

6/recent/ticker-posts

മുടിയുടെ ആരോ​ഗ്യം കാക്കും ഈ പഴങ്ങൾ...



മുടിയുടെ ആരോഗ്യം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ മുടിക്ക് വേണ്ടത്ര പരിചരണം കൊടുത്താലും നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ മുടിയാവണം എന്നില്ല. എണ്ണയും ഷാമ്പൂവും ഉപയോഗിക്കുന്നതിനേക്കാള്‍ മുടിയുടെ ആരോഗ്യത്തിന് ഭക്ഷണവും അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. മുടി ആ​രോ​ഗ്യത്തോടെ സൂക്ഷിക്കുന്നതിന് സഹായിക്കുന്ന പഴങ്ങൾ ഏതൊക്കെയെന്നറിയാം.



ആപ്പിള്‍

ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ ആപ്പിളിനെ തോല്‍പ്പിക്കാന്‍ ആവില്ല എന്ന് നമുക്കറിയാം. അത് പോലെ തന്നെയാണ് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ആപ്പിള്‍ മികച്ച ഫലം നല്‍കുന്നു. ആന്റി ഓക്സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ് ആപ്പിള്‍. ഇത് നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താനും മുടി വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനും എപ്പോഴും മുന്നില്‍ തന്നെയാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് മുടിയില്‍ കൊണ്ട് വരുന്നതിന് വേണ്ടി ആപ്പിള്‍ സഹായിക്കുന്നു.


സ്‌ട്രോബെറി

ആപ്പിള്‍ പോലെ തന്നെ സ്‌ട്രൊബെറിയും മുടിയുടെ ആരോഗ്യത്തിനും തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നതാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ദിനവും ഒന്നോ രണ്ടോ സ്‌ട്രോബെറി കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മാറി മറിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. വെറും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.



പൈനാപ്പിള്‍

പൈനാപ്പിള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് തലയോട്ടിയിലെ വീക്കം കുറക്കുന്നതിനും അത് വഴി നല്ല ആരോഗ്യമുള്ള മുടിയിഴകള്‍ പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് ഒരു ദിവസം അല്‍പം പൈനാപ്പിള്‍ ശീലമാക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം മികച്ചതായി മാറുന്നു എന്നതില്‍ സംശയം വേണ്ട. പൈനാപ്പിളില്‍ ഉള്ള എന്‍സൈമുകളാണ് നിങ്ങളുടെ മുടിയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നത്.



ഓറഞ്ച്

വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ച്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ അര്‍ത്ഥത്തിലും മുടിയുടെ ആരോഗ്യത്തെ തെളിച്ചമുള്ളതും കട്ടിയുള്ളതും ആരോഗ്യമുള്ളതും ആക്കി മാറ്റുന്നതിന് ഓറഞ്ച് സഹായിക്കുന്നു.




പപ്പായ

ആരോഗ്യത്തിന്റെ കാര്യത്തില്‍ പപ്പായ നല്‍കുന്ന ഗുണങ്ങള്‍ ഒന്ന് വേറെ തന്നെയാണ്. ഇതിലുള്ള വിറ്റാമിന്‍ സി, എ, ഇ എന്നിവയാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. മുടി വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ് പപ്പായ എന്നതില്‍ സംശയം വേണ്ട. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ തലയോട്ടിയിലെ പല പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. കഷണ്ടി പോലുള്ള പ്രതിസന്ധിയെ വരെ ഇല്ലാതാക്കാന്‍ പപ്പായ സഹായിക്കുന്നു.


ഈന്തപ്പഴം

ഈന്തപ്പഴം ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. ഇതിലുള്ള ഇരുമ്പിന്റെ സാന്നിധ്യം മുടിയുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ വീട്ടില്‍ തയ്യാറാക്കുന്ന സ്മൂത്തികളില്‍ ഈന്തപ്പഴം ചേര്‍ത്ത് കഴിക്കുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത് നിങ്ങള്‍ക്ക് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു.
 


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിൽ നവംബർ 24 ന് മെഗാ ശുചീകരണം