Hot Posts

6/recent/ticker-posts

നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് എൻ എസ് എസ്


ചങ്ങനാശേരി: ഗണപതി പരാമർശത്തിൽ ബന്ധപ്പെട്ടവരുടെ നിലപാടിൽ പ്രതിക്ഷേധിച്ച് നാളെ (ഓ​ഗസ്റ്റ് 2) വിശ്വാസ സംരക്ഷണദിനമായി ആചരിക്കണമെന്ന് എൻ എസ് എസ് ജന സെക്രട്ടറി ജി.സുകുമാരൻ നായർ കരയോഗ ഭാരവാഹികളോട് ആവശ്യപ്പെട്ടു.


ആരാധനാ മൂർത്തിയായ ഗണപതിയെ സംബന്ധിച്ച് സ്പീക്കർ നടത്തിയ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം അതിന്മേൽ ഗവണ്മെന്റുഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും എൻ എസ് എസ് ആവശ്യപ്പെട്ടിരുന്നു.


എന്നാൽ അതിനെ നിസ്സാരവല്ക്കരിച്ചുകൊണ്ടുള്ള നിലപാടാണ് ബന്ധപ്പെട്ടവരിൽ നിന്നുമുണ്ടായത്.ഇതിൽ പ്രതിക്ഷേധിച്ചാണ് നാളെ വിശ്വാസസംരക്ഷണദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്.


എൻ.എസ്.എസ്. പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ രാവിലെതന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തുകയും വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യും.




ഇതിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകുവാൻ പാടില്ലെന്നും ജനറൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
 


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു