സംസ്ഥാനത്ത് വാര്‍ഡ് വിഭജനത്തിലൂടെ ഗ്രാമപ്പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ എണ്ണം കൂടും. വലിയ ഗ്രാമപ്പഞ്ചായത്തുകള്‍ വിഭജിച്ച് ആകെ എണ്ണം പത്തുശതമാനം കൂട്ടാന്‍ വാര്‍ഡ് വിഭജനം സംബന്ധിച്ച് പഠനം നടത്തിയ ഉദ്യോഗസ്ഥസമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.
പുതിയ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും രൂപവത്കരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ആലപ്പുഴ, കോട്ടയം, പാലക്കാട് തുടങ്ങിയ മുനിസിപ്പാലിറ്റികള്‍ കോര്‍പ്പറേഷനാക്കാന്‍ യോഗ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. അവയിലെ വാര്‍ഡുകളുടെ എണ്ണത്തിലും മാറ്റമുണ്ടാകും.
ജനസംഖ്യ, വരുമാനം, വിസ്തൃതി എന്നിവ അടിസ്ഥാനമാക്കിയാകും വിഭജനം. വരുമാനമില്ലാത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ വിഭജനത്തിന് പരിഗണിക്കില്ല.
ഇപ്പോള്‍ത്തന്നെ 68 ഗ്രാമപ്പഞ്ചായത്തുകളും ഏതാനും മുനിസിപ്പാലിറ്റികളും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പ്രയാസപ്പെടുന്നുണ്ട്. അത്തരം പഞ്ചായത്തുകളില്‍ നിലവിലുള്ളസ്ഥിതി തുടരും.