മുല്ലപ്പൂവ് കൈമുഴം കൊണ്ടളന്ന കച്ചവടക്കാർക്കെതിരെ കേസ്
August 22, 2023
representative image
കാക്കനാട്: മുല്ലപ്പൂവ് കൈമുഴം കൊണ്ടളന്ന് വില്‍പ്പന നടത്തിയതിന് ആറ് പൂക്കച്ചവടക്കാര്‍ക്കെതിരേ കേസെടുത്തു. പലരുടെയും കൈ നീളം വ്യത്യാസമുള്ളതിനാല്‍ അളവ് ഏകീകൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
ഇവരില്‍നിന്ന് 2000 രൂപ വീതം പിഴയീടാക്കി. മുല്ലപ്പൂ വില്‍ക്കുന്നത് നിശ്ചിത നീളമുള്ള സ്‌കെയിലില്‍ അളന്നോ ത്രാസില്‍ തൂക്കിയോ ആയിരിക്കണമെന്നാണ് നിയമം. കൂടാതെ മുദ്രവെക്കാത്ത ത്രാസുകളുപയോഗിച്ച് പൂ വിറ്റവരുടെ പേരിലും നടപടി സ്വീകരിച്ചു.
ഓണക്കാലത്ത് റോഡരികിലെ പൂക്കച്ചവട കേന്ദ്രങ്ങളില്‍ ലീഗല്‍ മെട്രോളജി അപൂര്‍വമായേ പരിശോധന നടത്താറുള്ളു. ഇത് മുതലാക്കി പല കച്ചവടക്കാരും അളവുതൂക്കത്തില്‍ തട്ടിപ്പു നടത്തുന്നുണ്ടെന്നാണ് പരിശോധനയിലൂടെ വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.