മരങ്ങാട്ടുപിള്ളി: വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ സംഘപരിവാർ പതിപ്പാണ് മോദിലൂടെ രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി. രാജ്യത്തിൻറെ മണ്ണും മനുഷ്യഹൃദയങ്ങളും വിഭജിക്കപ്പെട്ടിരിക്കുന്നു.
മണിപ്പൂരിൽ മാത്രമല്ല ഹരിയാനയിലും, ഉത്തർപ്രദേശിലും മറ്റും വിഭജനത്തിന്റെ രാഷ്ട്രീയം വർത്തമാനകാലത്ത് ശക്തിപ്പെടുന്ന കാഴ്ചയാണ് ദിനംപ്രതി കാണുന്നത്.കേരള യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തി നിയോജകമണ്ഡലം കൺവെൻഷനും തെരഞ്ഞെടുപ്പും മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് റ്റി. കീപ്പുറം അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് പ്രൊഫസർ ലോപ്പസ് മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അലക്സ് കോഴിമല, സാജൻ തൊടുക, സക്കറിയാസ് കുതിരവേലി, എംഎം തോമസ്, പിഎം മാത്യു, ബൽജി ഇമ്മാനുവൽ, ജിജോ കുടിയിരുപ്പിൽ കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡണ്ട് എൽബി അഗസ്റ്റിൻ സിറിയക് ചാഴി മാടൻ ലിജു മേക്കാട്ട് വിനു കുര്യൻ, ജോസഫ് ജോസഫ്, സ്റ്റീഫൻ ശൗര്യമാക്കിയിൽ ആൽബിൻ തുബേലാട്ട് തുടങ്ങിയവർ സംസാരിച്ചു.
കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം ഭാരവാഹികളായി
ബിബിൻ വെട്ടിയാനിയ്ക്കൽ( പ്രസിഡന്റ്),അനീഷ് ജോസ് വാഴപ്പള്ളി (കടപ്ലാമറ്റം), ജോർജ് സെബാസ്റ്റ്യൻ പാലക്കത്തടം (വെളിയന്നൂർ),വൈസ് പ്രസിഡന്റ്മാർ -പ്രവീൺ പോൾ (ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി),അരുൺ ജേക്കബ് ഈന്തുംകുഴിയിൽ (മരങ്ങാട്ടുപള്ളി) ജിബിൻ സിജെ ചേപ്പുകാലായിൽ, കാണക്കാരി, ജനറൽ സെക്രട്ടറിമാർ
ട്രഷറർ, അമൽ ജോസഫ് വളർകോട് കിടങ്ങൂർ എന്നിവരെ തിരഞ്ഞെടുത്തു.