കടനാട്: കെ എം മാണിയുടെ സ്വപ്ന പദ്ധതി ആയിരുന്ന നീലൂർ-മലങ്കര കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക് എത്തുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. 13 പഞ്ചായത്തുകൾക്കായുള്ള ഈ പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കും.
2012 ലെ സംസ്ഥാന ബഡ്ജറ്റിൽ കടനാട്, മേലുകാവ്, രാമപുരം പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ വിഭാവനം ചെയ്ത പദ്ധതിക്കായി 65 കോടി 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് നീലൂരിൽ പ്ലാന്റ് സ്ഥാപിക്കുവാൻ ഒരേക്കർ 79 സെന്റ് സ്ഥലവും ടാങ്ക് നിർമാണത്തിനും, ബൂസ്റ്റർ പമ്പ് സ്റ്റേഷൻ നിർമാണത്തിനുമായി വിവിധ പ്രദേശങ്ങളിൽ സ്ഥലം വാങ്ങുകയും ചെയ്തിരുന്നു. പദ്ധതിക്കാവ ഗ്യമായി പൈപ്പുകൾ എത്തി തുടങ്ങിയിട്ടുണ്ട്.
സാങ്കേതിക പ്രശ്നങ്ങൾ മൂലം തുടർ നടപടികൾ നിലച്ചിരുന്ന പദ്ധതി രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 13 പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുവാൻ ഉതകത്തക്കവിധം 1240 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് രൂപം കൊടുക്കുവാൻ കഴിഞ്ഞതിൽ വലിയ അഭിമാനം ഉണ്ട്. ഈ പദ്ധതിയിൽ കടനാട് പഞ്ചായത്തിന് 100 കോടി രൂപയുടെ പദ്ധതികൾ ലഭിക്കുന്നു എന്നുള്ളത് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമാണ് ,എംപി അറിയിച്ചു.
പദ്ധതി യാഥാർഥ്യമാക്കുവാൻ മുൻകൈ എടുത്ത പിണറായി സർക്കാരിനെയും, മന്ത്രി റോഷി അഗസ്റ്റിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) കടനാട് മണ്ഡലം നിശാ ക്യാമ്പ് കൊടുംപിടി വിസിബ് ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ജോയി വടശ്ശേരിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാക്കളായ പാപ്പച്ചൻ വലിയകുന്നേൽ, കൊച്ചേട്ടൻ ഒറ്റപ്ലാക്കൽ, സ്കറിയാച്ഛൻ അഴകൻപറമ്പിൽ, പാപ്പച്ചൻ മലേപ്പറമ്പിൽ എന്നിവരെ ആദരിച്ചു. പാർട്ടിയിൽ പുതിയതായി ചേർന്നവർക്ക് അംഗത്വം വിതരണം ചെയ്തു.
കോൺഗ്രസ് നേതാക്കളായിരുന്ന ജെയിംസ് തുണ്ടിയിലും കോൺഗ്രസ് കടനാട് മണ്ഡലം വൈസ് പ്രസിഡന്റ് പരമേശ്വരൻ കൊടൂർ കുടുംബസമേതവും പാർട്ടിയിൽ ചേർന്നു. കടനാട് സഹകരണ ബാങ്ക് മുൻ മെംമ്പർ ലില്ലി വെള്ളിയാംകണ്ടം, ബേബി വെള്ളിയാംകണ്ടം, വിജയൻ വരകുകാല എന്നിവരും അംഗത്വം സ്വീകരിച്ചു.
സംസ്ഥാന സെക്രട്ടറി അഡ്വ. ജോസ് ടോം, പ്രൊഫ ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടോബിൻ കെ അലക്സ്, രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, മാത്തുകുട്ടി കുഴിഞ്ഞാലിൽ, ജോസ്കുട്ടി പൂവേലിൽ, തോമസ്കുട്ടി വരിക്കാനി, മത്തച്ഛൻ ഉറുമ്പുകാട്ട്, ജോർജ് വേരനാകുന്നേൽ, മാത്യു നരിതൂക്കിൽ, സണ്ണി മാന്തറ എന്നിവർ പ്രസംഗിച്ചു.
നിശാ ക്യാമ്പിന് ബേബി ഉറുമ്പുകാട്ട്, തോമസ് പുതിയാമഠം, ബേബി കുറുവത്താഴ, ജയ്സി സണ്ണി, മെർലിൻ റൂബി ജെയ്സൺ, അഡ്വ. സെൻ സി പുതുപ്പറമ്പിൽ, ഇഗ്നേഷ്യസ് നടുവിലെക്കുറ്റ്, സാബു പൂവത്തുങ്കൽ, പ്രസാദ് വടക്കേട്ട്, തങ്കച്ഛൻ കുന്നുംപുറത്ത്, പി.എസ്. ശാർങ്ങധരൻ, അപ്പച്ചൻ താഴപ്പള്ളിൽ, മാണി തൊട്ടിയിൽ, ജോയി കുന്നുംപുറം, ബേബി പുത്തൻപുര, ജോണി ചാത്തംകുന്നേൽ, അവിരാച്ഛൻ വലിയമറത്താങ്കൽ, സിബി മലേപ്പറമ്പിൽ, രാജേഷ് കൊരട്ടിയിൽ, ലിബിൻ മലേകണ്ടം, അഡ്വ. ജെറി ജെയ്സൺ, സജി നെല്ലൻകുഴിയിൽ എന്നിവർ നേതൃത്വം നൽകി.