Hot Posts

6/recent/ticker-posts

രാജ്യത്ത് രാഷ്ട്രീയ മാറ്റം ഉണ്ടാവും; രാജ്യത്ത് മണ്ണും മനുഷ്യ ഹൃദയങ്ങളും വിഭജിക്കപ്പെടുന്നു- ജോസ്.കെ.മാണി എം.പി



പാലാ: രാജ്യത്തിൻ്റെ ജനകീയ ഐക്യം തകർക്കുന്ന നയങ്ങൾക്കെതിരെ രൂപീകരിക്കപ്പെട്ട രാഷ്ട്രീയ ഐക്യം ശക്തിപ്പെടുത്തുവാൻ യുവജനങ്ങൾ പ്രചാരണം ഏറ്റെടുക്കണമെന്ന് കേരള കോൺ (എം) ചെയർമാൻ ജോസ് കെ.മാണി എം.പി.പറഞ്ഞു. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.


വർത്തമാന ഇന്ത്യയിൽ മണ്ണും മനുഷ്യഹൃദയങ്ങളും വിഭജിക്കുന്ന കരളലിയിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇതിനെതിരെ രാജ്യത്തിന്റെ സമ്പത്ത് ആയ യുവജനത ഉണർന്ന് പ്രവർത്തിക്കുക തന്നെ വേണം. കേരള യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 



കേരള കോൺഗ്രസ് (എം) പാല നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, അഡ്വ. ജോസ് ടോം, അഡ്വ. അലക്സ്‌ കോഴിമല, രാജേഷ് വാളിപ്ലാക്കൽ, സാജൻ തൊടുക, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സിറിയക് ചാഴികാടൻ, എൽബി അഗസ്റ്റിൻ, സുനിൽ പയ്യപ്പള്ളിൽ, തോമസ്കുട്ടി വരിക്കയിൽ, മനു ആന്റണി, അജിത് പെമ്പിളകുന്നേൽ, ബിജു പാലുപടവൻ, ജയ്സൺ മാന്തോട്ടം എന്നിവർ പ്രസംഗിച്ചു.









 



 
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു