Hot Posts

6/recent/ticker-posts

കേരളാ കോൺഗ്രസ് ജേക്കബ് ധർണ്ണ നടത്തി



കോട്ടയം: കേരളാ കോൺഗ്രസ് ജേക്കബ് കോട്ടയം ജില്ലാ കമ്മിറ്റി ഗാന്ധി സ്ക്വയറിൽ ധർണ്ണ നടത്തി. അവശ്യസാധനങ്ങളുടെയും പച്ചക്കറിയുടെയും അതിരൂക്ഷമായ വിലക്കയറ്റം തടയുവാൻ ഇടപെടൽ നടത്താതെ ജനങ്ങളെ വെല്ലുവിളിക്കുന്ന കേരള സർക്കാരിന്റെ നയങ്ങൾക്കെതിരെയും ഇന്ത്യൻ ഭരണഘടനയെ തകർത്തെറിഞ്ഞുകൊണ്ട് മണിപ്പൂരിൽ ഭീകരാവസ്ഥ സൃഷ്ടിച്ച കേന്ദ്ര ഗവൺമെന്റിൻറെ നയങ്ങളിൽ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 


കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരിയുടെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ് ജെയിംസ് ഉദ്ഘാടനം ചെയ്തു.


പാർട്ടി ജില്ലാ ഭാരവാഹികളായ പീറ്റർ കളമ്പുകാട്ട്, ബി.എ ഷാനവാസ്, കൊച്ചുമോൻ പറങ്ങോട്ട്, ബിജു താനത്ത്, പ്രമോദ് കടന്തേരി, അഡ്വ.കെ.എം ജോർജ്ജ്, അഡ്വ.അനൂപ് കങ്ങഴ, ജോർജ്ജ് കുട്ടി വി.എസ്, അനിതാ സണ്ണി, ബേബി പാലത്തുങ്കൽ, വിവി സണ്ണി, പി.എൽ മാത്യു, മോഹൻ കാരിക്കോട്, ബിന്ദു ജെയിംസ്, റോയി മൂലേക്കരി,  എസ്.എച്ച് നാസ്സർ തുടങ്ങിയവർ പ്രസംഗിച്ചു.












 






Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ