കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച മത്തായി മാത്യു മൂന്നു തുണ്ടത്തിൽ കേരള കോൺഗ്രസ് (എം)ൽ ചേർന്ന് പ്രവർത്തിക്കുന്നതിന് തീരുമാനിച്ചതായി പാർട്ടി അറിയിച്ചു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
കേരള കോൺഗ്രസ് പാർട്ടിയുടെ ജില്ലാ പ്രസിഡണ്ട് പ്രൊഫസർ ലോപ്പസ് മാത്യു, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് ടി കീപ്പുറം, ജില്ലാ പഞ്ചായത്ത് അംഗം പി എം മാത്യു, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പയസ് കുര്യൻ ഓരത്തേൽ, ജോസഫ് സൈമൺ, തോമസ് പുളുക്കിയിൽ, കേരള കോൺഗ്രസ് (എം) ജില്ലാകമ്മിറ്റി അംഗം ജോസ് പാണ്ടംപടം, കേരള കോൺഗ്രസ് (എം ) മണ്ഡലം പ്രസിഡണ്ട് ബേബി കുടിയിരുപ്പിൽ, പാർട്ടി പത്താം വാർഡ് പ്രസിഡണ്ട് കെയു ബെബാസ്റ്റ്യൻ കുറുവന്താനം, ബാബു ചേലയ്ക്കാട്ടുപറമ്പിൽ, ബാബു പാറേക്കാട്ടിൽ, അപ്പച്ചൻ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
ഇവിടെയാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിഭാവനം ചെയ്ത ഹോം ഫോർ ഹോംലെസ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന രണ്ടായിരം വീടുകളുടെ ഭാഗമായി ഈ വീടുകൾ നിർമ്മിക്കുന്നത്. ഇതിനു പിന്നാലെ ഈ പദ്ധതിയുടെ ഭാഗമായി ഇവിടെ ബാക്കിയുള്ള സ്ഥലത്ത് ഒൻപത് വീടുകൾ കൂടി നിർമ്മിച്ച് അർഹരായവർക്കു കൈമാറും.
മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, ചെറിയാൻ സി കാപ്പൻ, എബി ജെ ജോസ് എന്നിവരടങ്ങുന്ന സമിതിയാണ് ലഭ്യമായ അപേക്ഷകളിൽ നിന്നും ഏറ്റവും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്.