ബിജെപി പിന്തുണയോടെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കൽ പഞ്ചായത്ത് പ്രസിഡന്റായി. ബിജെപി- 5, കേരള കോൺഗ്രസ്- 3 എന്നതാണ് കക്ഷിനില.
കേരള കോൺഗ്രസ് (എം) - 4, സിപിഎം- 3 എന്നതാണ് എൽഡിഎഫ് കക്ഷിനില. ഇടതു മുന്നണിയിലെ ധാരണപ്രകാരം കേരള കോൺഗ്രസ് എമ്മിലെ ബോബി മാത്യു രാജിവച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. എല്‍ഡിഎഫിനു വേണ്ടി മത്സരിച്ച സിപിഎമ്മിലെ ബിനുവാണ് പരാജയപ്പെട്ടത്.
കിടങ്ങൂരിൽ ബി.ജെ.പി പിന്തുണയിൽ യു.ഡി.എഫ് ഭരണം പിടിച്ചത് നെറികേട്: പ്രൊഫ.ലോപ്പസ് മാത്യു
കിടങ്ങൂർ: കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ 3 അംഗങ്ങൾ മാത്രമുള്ള യു.ഡി.എഫ് 5 അംഗ ബി.ജെ.പി പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ചത് രാഷ്ട്രീയ നെറികേടാണെന്ന് എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു പറഞ്ഞു.
പുതുപ്പള്ളി തെരഞ്ഞെടുപ്പിനു മുമ്പുള്ള യു.ഡി.എഫ് റിഹേഷ്സലാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലും കടുത്തുരുത്തിയിലും നടന്നതിൻ്റെ തനി ആവർത്തനമാണിത് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുതുപ്പള്ളിയിൽ എത്തുന്ന യു.ഡി.എഫ് നേതൃത്വം കിടങ്ങൂർ ബി.ജെ.പി സഖ്യത്തിൻ്റെ രാഷ്ട്രീയം വിശദീകരിക്കുവാൻ തയ്യാറാവണമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് ആവശ്യപ്പെട്ടു.