കോൺഗ്രസ് മൈനോറിറ്റി വിഭാഗം എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുന്നിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കേന്ദ്രവും മണിപ്പൂർ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. സർക്കാരുകൾ മണിപ്പൂരിൽ നടക്കുന്ന വംശഹത്യ നിയന്ത്രിക്കുന്നതിൽ മനുഷ്യത്വപരമായ ഒരു നടപടിയും നാളിതു വരെ സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കോൺഗ്രസ്മൈനോറിറ്റി വിഭാഗം ചൂണ്ടിക്കാട്ടി.
ജില്ല ചെയർമാൻ എൽദോ ചെറിയാൻ അധ്യക്ഷത വഹിച്ചു. അഖിന്ത്യേ വൈസ് ചെയർമാൻ ഇക്ബാൽ വലിയ വീട്ടിൽ, ഡി സി സി ജനറൽ സെക്രട്ടറി സേവ്യാർ തായങ്കേരി, ന്യൂനപക്ഷ വിഭാഗം ജില്ല ഭാരവാഹികളായ പോൾ കെ.പോൾ, ലിജി ടൈറ്റസ്, കെ. സബീദ്, ജോർജ് നെടിയാനി, സിയാദ് കണവത്ത്, പ്രേം ജോസ്, സാം അലക്സ് , ഐഡ പിൻ ഹീറോ.കെ.വി.സിയാദ്, ഷൈബി പാപ്പച്ചൻ, ജെയ്മോൻ തോട്ടുംപുറം ജോർജ് മുണ്ടാടൻ എന്നിവർ പ്രസംഗിച്ചു.