Hot Posts

6/recent/ticker-posts

തോമസുകുട്ടി വരിക്കയിൽ യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റിയെ നയിക്കും



പാലാ: കേരള യൂത്ത് ഫ്രണ്ട് (എം) മെമ്പർഷിപ്പ് ക്യാമ്പയിനിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പുതിയ യുവജനങ്ങളെ ആകർഷിച്ച, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ  അംഗങ്ങൾ ഉള്ള പാലാ നിയോജക മണ്ഡലം കമ്മിറ്റിയെ ഇനി തോമസുകുട്ടി വരിക്കയിൽ നയിക്കും. സംഘടനാ തിരഞ്ഞെടുപ്പിൽ ഏകകണ്ഠമായി തോമസുകുട്ടി വരിക്കയിലിനെ പ്രസിഡന്റ് ആയും ജയിംസ് പൂവത്തോലിയെ ഓഫീസ്ചാർജ് ജനറൽ സെകട്ടറി ആയും തിരഞ്ഞെടുത്തു. 


വാർഡ് കമ്മിറ്റികൾ മുഖാന്തരം മെമ്പർഷിപ്പുകൾ വിതരണം ചെയ്യുകയും ജനാധിപത്യ രീതിയിൽ പ്രാതിനിധ്യ സ്വഭാവത്തോടെ മേൽ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കുന്ന സെമി കേഡർ സംവിധാനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി വിഭാവനം ചെയ്ത കരുത്തുറ്റ സംഘടനാ സംവിധാനമുള്ള യുവജനപ്രസ്ഥാനവുമായി കേരള യൂത്ത് ഫ്രണ്ട് (എം) പാലായിൽ മാറിയതായി നേതാക്കൾ അറിയിച്ചു. 



പാലാ നിയോജകമണ്ഡലത്തിലെ 13 പഞ്ചായത്തുകളിലും ശക്തമായ മണ്ഡലം കമ്മിറ്റികൾ നിലവിൽ വന്നത് യൂത്ത് ഫ്രണ്ട് (എം) -ന്റെ കരുത്തിന്റെ പ്രകടനമായി.മൂന്ന് തലമുറകളുടെ കേരള കോൺഗ്രസ് (എം) പ്രവർത്തന പാരമ്പര്യ ഊർജമുള്ള തോമസുകുട്ടി പാലാ ടൗണിലെ നിറസാന്നിധ്യവും പാലായിലെ വ്യാപാരിയും മികച്ച യുവ കർഷകനുമാണ്. 


പതിനാലാം വയസിൽ KSC (M) ലൂടെ വിദ്യാർത്ഥി യുവജന രാഷ്ട്രീയ രംഗത്തെത്തി.കേരള യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം വൈസ് പ്രസിഡണ്ട് മണ്ഡലം സെക്രട്ടറി,പാലാ നിയോജകമണ്ഡലം സെക്രട്ടറി , കോട്ടയം ജില്ലാ സെക്രട്ടറി,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, സംസ്ഥാന വൈസ് പ്രസിഡണ്ട് തുടങ്ങിയ സംഘടനാപരമായ ചുമതലകൾ നിർവഹിച്ചതിനുശേഷമാണ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ആയി ചുമതലയേൽക്കുന്നത്. 


ജോസ് കെ മാണി എം പി പാർട്ടി വൈസ്  ചെയർമാൻ ആയിരുന്നപ്പോൾ നയിച്ച  കേരള യാത്രയിൽ  കാസർഗോഡ് മുതലുള്ള ഒട്ടുമിക്ക സ്ഥലങ്ങളിലും അദ്ദേഹത്തോടൊപ്പം ജാഥ അംഗമായിരുന്നു. കെഎം മാണിയുമായും ജോസ് കെ മാണി എംപിയുമായും ആത്മബന്ധം പുലർത്തി പോന്ന വ്യക്തിയുമാണ് തോമസുകുട്ടി വരിക്കയിൽ. പാലാ നിയോജക മണ്ഡലം കമ്മിറ്റിയെ ശക്തമായ പ്രവർത്തനങ്ങളുള്ള  കെട്ടുറപ്പുള്ള യുവജന സംഘടനയായി വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.


എലിക്കുളം മണ്ഡലത്തിൽ നിന്നും സമാനമായ രാഷ്ടീയ പാരമ്പര്യവും സഘാടന മികവും കൊണ്ട് ചെറിയ കാലഘട്ടത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച ജെയിംസ് പൂവത്തോലി KSC യിലൂടെ രാഷ്ട്രീയ രംഗത്ത് എത്തി. പ്രവർത്തനമികവിന്റെ അംഗീകാരമായി ചെറുപ്രായത്തിൽ തന്നെ കേരള കോൺഗ്രസ് പാർട്ടിയുടെ വാർഡ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 



കേരള യൂത്ത് ഫ്രണ്ട് (എം) എലിക്കുളം മണ്ഡലം ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി, പാലാ നിയോജക മണ്ഡലം സെക്രട്ടറി കോട്ടയം ജില്ലാ കമ്മിറ്റി അംഗം ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചതിനുശേഷം ആണ് പാലാ നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി എന്ന പദവിയിലെത്തുന്നത്.

 
മികച്ച യുവ കർഷകനായും ക്ഷീര കർഷകനായും അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.



 
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു