representative image
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഡാമുകളിൽ വെള്ളമില്ലാത്തതും, മഴ കുറഞ്ഞതും, വൈദ്യുതി ഉപഭോഗം കൂടിയതുമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്. ഇതേത്തുടർന്ന് ലോഡ് ഷെഡിങും നിരക്ക് വർധനവും ഉൾപ്പെടെയുള്ള ചില നിയന്ത്രണങ്ങൾ വേണ്ടിവന്നേക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മഴ കുറവായതിനാൽ പവർ എക്സ്ചേഞ്ചിൽ വൈദ്യുതിക്ക് യൂണിറ്റിനു ശരാശരി 7 രൂപയാണു വില. വൈകുന്നേരങ്ങളിൽ ഇതു 10 രൂപ വരെ ആകും. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനുള്ള അധികബാധ്യത പ്രതിദിനം 10 കോടിയിൽ നിന്നു 15 കോടിയാവുമെന്നു വ്യക്തമായതോടെ ജല വൈദ്യുതിയുടെ ഉൽപാദനം കൂട്ടിയിട്ടുണ്ട്.
സെപ്‌റ്റംബറിൽ മഴ ലഭിക്കുമെന്ന പ്രവചനത്തില്‍ വിശ്വസിച്ചാണ് ഉൽപാദനം കൂട്ടുന്നത്. ഇടുക്കിയിൽ 25 ലക്ഷം യൂണിറ്റ് ഉൽപാദിപ്പിച്ചിരുന്നത് 60 ലക്ഷം ആക്കിയിട്ടുണ്ട്. മഴ ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.