Hot Posts

6/recent/ticker-posts

ളാലം പഴയ പള്ളിയിൽ എട്ടുനോമ്പാചരണവും കല്ലിട്ട തിരുനാളും ഓഗസ്റ്റ് 30 മുതൽ



പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ ളാലം പഴയ പള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യാമറിയത്തിൻ്റെ ജനനത്തിരുനാളും 412 മത് കല്ലിട്ട തിരുനാളും ഓഗസ്റ്റ് 30 മുതൽ സെപ്തംബർ 8 വരെ നടക്കും. തിരുനാളിനു മുന്നോടിയായി മരിയൻ കൺവൻഷൻ ഓഗസ്റ്റ് 25 മുതൽ 29 വരെയും നടത്തും. രൂപതാ വികാരി ജനറാൾ മോൺ.ജോസഫ് മലേപ്പറമ്പിൽ വി.കുർബാന അർപ്പിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.


വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടർ റവ.ഫാ മാത്യു വയലാമണ്ണിൽ സിഎസ്ടി ആണ് ധ്യാനം നയിക്കുന്നത്. 




കൺവൻഷൻ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് വി.കുർബ്ബാന, കുടുംബ നവീകരണ ധ്യാനം എന്നിവ നടക്കും. ഓഗസ്റ്റ് 30 ബുധനാഴ്ച വൈകുന്നേരം 4.15 ന് ​ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ തിരുനാളിന് കൊടിയേറ്റും. തുടർന്ന് പ്രസുദേന്തി വാഴ്ചയും നടക്കും.


ഓഗസ്റ്റ് 27 ന് ഷംഷാദബാദ് രൂപതാ സഹായ മെത്രാൻ റവ.ഫാ ജോസഫ് കൊല്ലംപറമ്പിൽ ആഘോഷമായ വി.കുർബ്ബാന അർപ്പിച്ച് സന്ദേശം നൽകും. ഓഗസ്റ്റ് 30 മുതൽ എല്ലാ ദിവസവും രാവിലെ 4.30 ന് ദിവ്യകാരുണ്യ ആരാധന, ജപമാല തുടർന്ന് 5.30, 7.00,  9.30, വൈകുന്നേരം 4.30, 7.00 എന്നീ സമയങ്ങളിൽ വി.കുർബ്ബാന ,നൊവേന ഉണ്ടായിരിക്കും. 


സെപ്തംബർ 31 വ്യാഴാഴ്ച വൈകുന്നേരം 4.30 ൻ്റ വി.കുർബ്ബാനയെ തുടർന്ന് സെമിത്തേരി സന്ദർശനം ഉണ്ടായിരിക്കും. സെപ്തംബർ ഒന്നുമുതൽ ഏഴുവരെ വൈകുന്നേരം 6 മണിക്ക് ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ സെപ്തംബർ എട്ടാം തീയതി മാതാവിൻ്റെ തിരുസ്വരൂപത്തിങ്കൽ പൂച്ചെണ്ടു സമർപ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കും. 


വൈകിട്ട് 4 മണിക്ക് ആഘോഷമായ റാസയും തുടർന്ന് ടൗൺ ചുറ്റിയുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണവും തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദവും ,സ്നേഹവിരുന്നും ഉണ്ടായിരിക്കും.



വിവിധ ദിവസങ്ങളിലെ തിരുക്കർമ്മൾക്ക് മാർ.ജോസഫ് സ്രാമ്പിക്കൽ, മാർ.ജോസഫ് കൊല്ലംപറമ്പിൽ, രൂപതാ വികാരി ജനറാൾ മോൺ.ജോസഫ് മലേപ്പറമ്പിൽ, വികാരി റവ മണ്ണൂർ, റവ.ഫാ.ജോസഫ് കരികുളം, റവ.ഫാ ജോസഫ് ആലഞ്ചേരി, റവ.ഫാ.ജോർജ് പുല്ലു കാലയിൽ, റവ.ഫാ.ചെറിയാൻ കുന്നക്കാട്ട്, റവ.ഫാ.ജോർജ് വരകുകാലാപ്പറമ്പിൽ, റവ.ഫാ.സെബാസ്റ്റ്യൻ മാപ്രക്കരോട്ട്, റവ.ഫാ.വിൻസെൻ്റ് മൂങ്ങാമ്മാക്കൽ, റവ.ഫാ.ജയിംസ് പൊരുന്നോലിൽ, റവ.ഫാ.സ്കറിയ മേനാംപറമ്പിൽ, റവ.ഫാ.മാത്യു വെണ്ണായിപ്പള്ളിൽ, റവ.ഫാ മാത്യു പന്തിരുവേലിൽ, റവ.ഫാ മാത്യു വാഴചാരിക്കൽ, റവ.ഫാ.ജയിംസ് ചൊവ്വേലിക്കുടിയിൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
 

തിരുനാൾ പരിപാടികൾക്ക് വികാരി റവ.ഫാ.ജോസഫ് തടത്തിൽ, പാസ്റ്ററൽ അസി. റവ.ഫാ ജോസഫ് ആലഞ്ചേരിൽ, അസി.വികാരിമാരായ റവ.ഫാ സ്കറിയാ മേനാംപ റമ്പിൽ, റവ.ഫാ മാത്യു വാഴചരിക്കൽ, കൈക്കാരൻമാരായ ജോമോൻ വേലിക്കകത്ത്, പ്രൊഫ.തങ്കച്ചൻ പെരുംമ്പള്ളിൽ, പി.ഡി.മാണി കുംന്നംകോട്ട്, റ്റോം ഞാവള്ളി തെക്കേൽ, കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകും. 


പത്രസമ്മേളനത്തിൽ വികാരി റവ.ഫാ ജോസഫ് തടത്തിൽ, അസി.വികാരി റവ.ഫാ മാത്യു വാഴചാരിക്കൽ, കൈക്കാരൻമാരായ ജോമോൻ വേലിക്കകത്ത്, പ്രൊഫ.തങ്കച്ചൻ പെരുംപള്ളിൽ, പി.ഡി.മാണി കുന്നം കോട്ട്, റ്റോം ഞാവള്ളി തെക്കേൽ, തിരുനാൾ കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ സംബന്ധിച്ചു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു