Hot Posts

6/recent/ticker-posts

'കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കും'


Representative image

കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ വിദ്യാർഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള പുസ്തകങ്ങൾ ഓണാവധി കഴിഞ്ഞ സ്കൂളിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. 


രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധം സംബന്ധിച്ച ഭാഗങ്ങൾ, ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലത്തെ കാര്യങ്ങൾ സംബന്ധിച്ചത്, ഗുജറാത്ത് കലാപം ഇങ്ങനെയുള്ള കുറേ വിഷയങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മറ്റി ചർച്ച ചെയ്തു. ഈ കരിക്കുലം കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കണമെന്ന് തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.



പഞ്ചായത്ത് തോറും ടൂറിസ്റ്റ് കേന്ദ്രങ്ങൾ കണ്ടെത്തി മദ്യം സുലഭമാക്കാനുള്ള നീക്കം കേരളത്തെ മദ്യ കേരളമാക്കും. മദ്യത്തിൽ നിന്നുള്ളവരുമാനത്തിന്റെ ഇരട്ടിയിലേറെ തുക മദ്യ മൂലമുണ്ടാക്കുന്ന പ്രശ്നങ്ങൾക്കും കെടുതികൾക്കും ദുരിതങ്ങൾക്കും പരിഹാരമുണ്ടാക്കുന്നതിന് വേണ്ടി സർക്കാരിന് തന്നെ ചിലവഴിക്കേണ്ടി വരുന്നുണ്ട്.


ഇവ ഉൾക്കൊള്ളിച്ച് പുതിയ പാഠപുസ്തകം തയാറാക്കി കഴിഞ്ഞതായും ഓണാവധി കഴിഞ്ഞാൽ ഇത് കുട്ടികളുടെ കയ്യിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുമെന്നും ഈ ഭാ​ഗങ്ങൾ പരീക്ഷയിലും ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.







 



 
Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്