ഭരണങ്ങാനം: മോഡൽ ലയൺസ്ക്ലബ് ഓഫ് ട്രാവൻകൂർ എമിറേറ്റ്സ് ഭരണങ്ങാനം S.H.G.H.S ൽ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടന്നു.
ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി പി.ടി.എ പ്രസിഡന്റ് ജെറ്റോ ജോസഫ്, പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
മോഡൽ ലയൺസ്ക്ലബ് ഓഫ് ട്രാവൻകൂർ എമിറേറ്റ്സ് ആണ് സ്കൂളിന് ഒരു വർഷത്തേക്ക് ദീപിക ദിനപത്രം സ്പോൺസർ ചെയ്തത്. ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും അടക്കം 600ഓളം പേർ പങ്കെടുത്തു.