Hot Posts

6/recent/ticker-posts

ഗ്രേഡ്‌ എസ്‌.ഐ.യുടെ വീട്ടിൽ അമ്പത്തഞ്ചുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

representative image

മയ്യിൽ: ഗ്രേഡ്‌ എസ്‌.ഐ.യുടെ വീട്ടിൽ അമ്പത്തഞ്ചുകാരനെ പരിക്കുകളോടെ മരിച്ചനിലയിൽ കണ്ടെത്തി. കൊളച്ചേരിപ്പറമ്പ് ലക്ഷംവീട് കോളനിക്ക് സമീപത്തെ കൊമ്പൻ സജീവനെ (55) ആണ് ശരീരത്തിലാകെ പരിക്കേറ്റ്‌ മരിച്ചനിലയിൽ കണ്ടെത്തിയത്. കാലിന് മർദനമേറ്റ് ചോരയൊലിച്ചനിലയിലായിരുന്നു.


മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ്‌ എസ്‌.ഐ. കൊയിലേരിയൻ ദിനേശന്റെ വീടിന്റെ വർക്ക് ഏരിയയിലാണ് മൃതദേഹം കമിഴ്ന്നുകിടക്കുന്ന രീതിയിൽ കണ്ടത്. ദിനേശനെ മയ്യിൽ പോലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.




ബുധനാഴ്ച രാത്രി ഏഴിന് മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് നാട്ടുകാരാണ് വിവരം അറിയിച്ചത്. ചുമട്ടു തൊഴിലാളിയായ സജീവൻ എസ്.ഐ.യുടെ വീട്ടിൽ സ്ഥിരമായി മദ്യപിക്കാനെത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.


മദ്യപിച്ചുള്ള വാക്കേറ്റത്തെത്തുടർന്ന് വിറകിൻകൊള്ളികൊണ്ടുള്ള അടിയേറ്റ് സജീവൻ മരിച്ചുവെന്നാനാണ് കരുതുന്നത്. സംഭവത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് പോലീസ് അറിയിച്ചു. 


ഇൻസ്‌പെക്ടർ ടി.പി. സുമേഷും സംഘവും മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. കൊലപാതകമാണെന്ന് സംശയിക്കുന്നതായി മയ്യിൽ പോലീസ് ഇൻസ്‌പെക്ടർ സുമേഷ് പറഞ്ഞു.


മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്,  ചെറിയാൻ സി കാപ്പൻ, എബി ജെ ജോസ് എന്നിവരടങ്ങുന്ന സമിതിയാണ് ലഭ്യമായ അപേക്ഷകളിൽ നിന്നും ഏറ്റവും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്.


 



 
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു