Hot Posts

6/recent/ticker-posts

മണിപ്പൂർ കലാപം അമർച്ച ചെയ്യുവാൻ കേന്ദ്ര സർക്കാർ ഇടപെടുന്നില്ല. വനിതാ കോൺഗ്രസ് (എം)



പാലാ. മാസങ്ങളായി തുടർന്നു വരുന്ന മണിപ്പൂർ കലാപം അമർച്ച ചെയ്ത് സമാധാനവും ഐക്യവും സൃഷ്ടിക്കുവാൻ കേന്ദ്ര സർക്കാരും മണിപ്പൂർ സർക്കാരും ഇടപെടുന്നില്ലെന്ന് കേരള വനിതാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ വനിതാ പ്രതിഷേധ സംഗമം ആരോപിച്ചു.


സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ രാജ്യത്തെ കളങ്കിതമാക്കിയതായി യോഗം ചൂണ്ടിക്കാട്ടി. ഇതിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് യോഗം ആഹ്വാനം ചെയ്തു.
കേരള വനിതാ കോൺ' (എം) കോട്ടയം ജില്ലാ കമ്മിറ്റി പാലായിൽ നടത്തിയ പ്രതിഷേധ സംഗമം കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. 


ജില്ലയിലെ ജനപ്രതിനിധികൾ പങ്കെടുത്തു. വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷീലാ തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫ്, ഡോ. സിന്ധു മോൾ ജേക്കബ്, അമ്മിണി തോമസ്, മിനി സാവിയോ, ജിജി തമ്പി ,ഡോ.ആൻസി ജോർജ്, ബെറ്റി ഷാജു, മഞ്ചു ബിജു, ഫിലിപ്പ് കുഴികുളം, ബൈജു ജോൺ, തോമസ് കീപ്പുറം, സണ്ണി വടക്കേമുളഞ്ഞിനാൽ, നിർമ്മല ദിവാകരൻ ,റാണി ജോസ് എന്നിവർ പ്രസംഗിച്ചു.






 


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു