ജൂലായിലെ ചരക്ക് സേവന നികുതി വരുമാനത്തില്‍ 10.8 ശതമാനം വര്‍ധന. 1.65 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ സമാഹരിച്ചത്.
എക്കാലത്തെയും മൂന്നാമത്തെ ഉയര്‍ന്ന തുകയാണ് ജൂലായില്‍ സര്‍ക്കാരിന് ലഭിച്ചത്. ജൂണില്‍ സമാഹരിച്ചതിനേക്കാള്‍ 2.2 ശതമാനം കൂടുതലുമാണിത്.
ജൂലായില്‍ കേന്ദ്ര ജിഎസ്ടി ഇനത്തില്‍ 29,773 കോടി രൂപയും സ്റ്റേറ്റ് ജി.എസ്.ടി ഇനത്തില്‍ 37,623 കോടിയും സംയോജിത ജി.എസ്.ടിയായി 85,930 കോടി രൂപയും ലഭിച്ചു. സെസ് ഇനത്തില്‍ 11,779 കോടിയും സമാഹരിച്ചു. തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് ജി.എസ്.ടി വരുമാനം 150 ലക്ഷം കോടി രൂപയ്ക്ക് മുകളിലാകുന്നത്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി ഒരു ലക്ഷം കോടി രൂപയായിരുന്നു ചരക്ക് സേവന നികുതിയിനത്തില്‍ ലഭിച്ചിരുന്നത്. കോവിഡിന് ശേഷം 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഇത് ശരാശരി 1.51 ലക്ഷം കോടിയായി.