Hot Posts

6/recent/ticker-posts

ട്യൂഷന്‍ സെന്ററുകളില്‍ രാത്രികാല ക്ലാസുകള്‍ നിര്‍ത്തണം: ബാലാവകാശ കമ്മിഷന്‍



തിരുവനന്തപുരം: സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലല്‍ കോളജുകളും നടത്തുന്ന രാത്രികാല പഠനക്ലാസുകള്‍ നിര്‍ത്തലാക്കണമെന്നു ബാലാവകാശ കമ്മിഷൻ. കൂടാതെ ട്യൂഷൻ സെന്ററുകള്‍ നടത്തുന്ന പഠന-വിനോദ യാത്രകളും നിര്‍ത്തലാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ‌


ഹൈസ്കൂള്‍ അധ്യാപകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സാം ജോണ്‍ നല്‍കിയ ഹര്‍ജിയിലാണു കമ്മിഷൻ ഉത്തരവ്. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷാക്കാലത്തു ട്യൂഷൻ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു രാത്രി നടത്തുന്ന ക്ലാസുകള്‍ കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് വെല്ലുവിളിയാവും. കൂടാതെ രക്ഷിതാക്കള്‍ക്കും മാനസിക സമ്മര്‍ദം ഏല്‍പ്പിക്കുന്നതാണെന്നും കമ്മിഷൻ അംഗം റെനി ആന്റണി നിരീക്ഷിച്ചു.


സ്കൂളുകളില്‍നിന്നുള്ള പഠന- വിനോദ യാത്രകള്‍ വകുപ്പിന്റെ അനുമതിയോടെ അധ്യാപകരുടെ കൃത്യമായ നിര്‍ദേശത്തിലും നേതൃത്വത്തിലുമാണു നടക്കുന്നത്. എന്നാല്‍ ട്യൂഷൻ സെന്ററുകളിലെ യാത്രകള്‍ക്കു പ്രത്യേക അനുമതിയോ മേല്‍നോട്ടമോ ഇല്ലാത്തതിനാല്‍ അപകടസാധ്യത കൂടുതലാണ്. 


പഠന-വിനോദ യാത്രകളുടെ മാര്‍ഗരേഖ പലരും അവലംബിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. 60 ദിവസത്തിനകം വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ട്രാൻസ്പോര്‍ട്ട് കമ്മിഷണര്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.








 



Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു