Hot Posts

6/recent/ticker-posts

നവജാതശിശുവിന് അധിക വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ നഴ്‌സിന് സസ്‌പെന്‍ഷന്‍

representative image

പാലക്കാട്: പിരായിരിയില്‍ അഞ്ച് ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ നഴ്‌സിന് സസ്‌പെന്‍ഷന്‍. പിരായിരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.


ബുധനാഴ്ചയാണ് സംഭവം ന‌ടന്നത്. അഞ്ച് ദിവസം പ്രായമായ കുഞ്ഞിന് 45 ദിവസം കഴിഞ്ഞ് നല്‍കേണ്ട വാക്‌സിനാണ് നഴ്‌സ് നല്‍കിയത്. 



കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഡിഎംഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നഴ്‌സിന് പിഴവുസംഭവിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. വാക്‌സിന്‍ ഡോസ് കുടിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നഴ്‌സ് മോശമായി പെരുമാറിയെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറഞ്ഞിരുന്നു.


അധിക ഡോസ് വാക്‌സിന്‍ എടുക്കേണ്ടിവന്ന കുട്ടി നിലവില്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും കുട്ടിക്കില്ല.







 



 
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ