Hot Posts

6/recent/ticker-posts

കടനാട് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം 'ഒരുവട്ടം കൂടി 1975' മുപ്പതിന്



48 വർഷങ്ങൾക്ക് മുൻപ് പടിയിറങ്ങിയ തങ്ങളുടെ സ്കൂളിലേക്ക് കടനാട് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ 1975 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേരുന്നു. ഒപ്പം പൂർവ്വ അധ്യാപകരും സ്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് 6 ബാച്ചുകളിലായി 192 വിദ്യാർത്ഥികൾ ഒരു വർഷം പഠിച്ചിങ്ങിയത്.


ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് പറിച്ചുനടപ്പെട്ട 95 ശതമാനം പൂർവ്വ വിദ്യാർത്ഥികളെയും കണ്ടെത്തി ഒരുമിച്ചു കൂട്ടുവാൻ കഴിഞ്ഞത് ഒരു സംഘം പൂർവ്വവിദ്യാർഥികളുടെ അക്ഷീണമായ ശ്രമം കൊണ്ടാണെന്ന് സംഘാടക സമിതി അറിയിച്ചു. പഴയകാല ഓർമ്മകളും സ്നേഹവും പങ്കുവയ്ക്കുവാൻ മാത്രമല്ല, തുടർന്നും കൂട്ടായ്മ നിലനിർത്തി പരസ്പരം സഹായമായി മുന്നോട്ടു പോകുവാനുദ്ദേശിക്കുന്നതായും സമിതി അറിയിച്ചു.




രാവിലെ 10 മണിക്ക് ചേരുന്ന സമ്മേളനം പൂർവ്വ വിദ്യാർത്ഥിയും മൂൻ കോളേജ് പ്രിൻസിപ്പലുമായ റവ. ഡോ. സെബാസ്റ്റ്യൻ തോണിക്കുഴിയിൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര അനുഗ്രഹ പ്രഭാഷണം നടത്തും. 


സ്കൂൾ പ്രിൻസിപ്പൽ ജോർജുകുട്ടി ജേക്കബ്, ഹെഡ്മാസ്റ്റർ സജി തോമസ് എന്നിവർ ആശംസകൾ അർപ്പിക്കും. പൂർവ്വ അധ്യാപകരെ കുട്ടായ്മ ലീഡർമാർ ആദരിക്കും. തുടർന്ന് ഓണസദ്യയും കലാകായിക മത്സരങ്ങളും വടംവലിയും ഗാനമേളയും കൊടുമ്പിടി വിസിബ് ഹാളിൽ നടക്കും.


പൂർവ്വ വിദ്യാർത്ഥികളായ ബേബി ഉറുമ്പാട്ട്, ജോസ് പൂവേലിൽ, തങ്കച്ചൻ കുന്നുംപുറം, ഇഗ്നേഷ്യസ് തയ്യിൽ, ജെസിയ മുളകും, എലിസബത്ത് പുതിയിടം, ശുഭലൻ ഡി, മാത്തച്ചൻ തെക്കേൽ, ലാലച്ചൻ ചെട്ടിയാകുന്നേൽ, സലീം പൂത്തൻപുരക്കൽ, സി.എം. മാത്യു കുരീക്കാട്ട്, ബേബി വെള്ളിലക്കാട്ട്, ജോസഫ് കുമ്പുക്കൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




 



 
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു