Hot Posts

6/recent/ticker-posts

ഓണസദ്യ 1. രുചിയേറും അവിയൽ തയ്യാറാക്കാം...



ഒരു മാതിരിപ്പെട്ട എല്ലാ പച്ചക്കറികളും ഒത്തിണങ്ങിയ ഒരു കേരളീയ വിഭവമാണ് അവിയല്‍. അതിനാല്‍ത്തന്നെ രുചിയില്‍ മാത്രമല്ല, ഗുണത്തിലും കെങ്കേമനാണ് അവിയൽ എന്ന് പ്രത്യേകം പറയേണ്ടതില്ല. പാകത്തിന് വെച്ചാൽ ഇത്ര സ്വാദുള്ള മറ്റൊരു കറി ഇല്ലെന്നതും മറ്റൊരു സത്യം.


രുചിയേറും അവിയലുണ്ടാക്കാനുള്ള ഈസി റെസിപ്പി ഇതാ..

ചേരുവകൾ:

 തേങ്ങ- ഒരുകപ്പ്

(പച്ചക്കറികളെല്ലാം നീളത്തിൽ, തീരെ നേര്‍ത്തുപോവാത്ത കട്ടിയില്‍ അരിയണം) 

വെള്ളരിക്ക - അരക്കപ്പ്
ചേന- കാല്‍ക്കപ്പ്
ചേമ്പ്- കാല്‍ക്കപ്പ്
ഏത്തക്കായ- കാല്‍ക്കപ്പ്
കാരറ്റ്- കാല്‍ക്കപ്പ്






മുരിങ്ങക്കായ- കാല്‍ക്കപ്പ്
മത്തങ്ങ- കാല്‍ക്കപ്പ്
വഴുതനങ്ങ- കാല്‍ക്കപ്പ്

(ലഭ്യതയനുസരിച്ച് അച്ചിങ്ങ, ബീൻസ്, പടവലങ്ങ തുടങ്ങിയവയും ചേര്‍ക്കാവുന്നതാണ്.)

വാളൻപുളി പിഴിഞ്ഞത് അല്ലെങ്കില്‍ പുളിച്ച തൈര്- കാല്‍ക്കപ്പ്
കറിവേപ്പില- 10 എണ്ണം


ജീരകം- 2 നുള്ള്
ഉപ്പ്- പാകത്തിന്
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
പച്ചമുളക്- 4 എണ്ണം
വെള്ളം- 3 കപ്പ്
വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ


തയ്യാറാക്കുന്ന വിധം:

പച്ചക്കറികൾ 3 കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കാൻ വെയ്ക്കുക. അതിലേക്ക് ഉപ്പും ചേ‍ര്‍ക്കുക. മൂടി വെച്ച് വേവിക്കാം. തേങ്ങ,3-4 വേപ്പില, മഞ്ഞൾപ്പൊടി, ജീരകം,പച്ചമുളക് എന്നിവ 4-5 ടേബിൾസ്പൂൺ വെള്ളം ചേര്‍ത്ത് മിക്സിയിൽ അരയ്ക്കുക. അധികം വെള്ളം ചേ‍ര്‍ക്കേണ്ട ആവശ്യമില്ല.


പച്ചക്കറി വെന്തു കഴിഞ്ഞാൽ തീയണയ്ക്കാതെ തന്നെ അതിലേക്ക് അരപ്പ് ചേര്‍ക്കുക. വാളൻപുളി വെള്ളത്തിൽ പിഴിഞ്ഞതോ പുളിയുള്ള തൈരോ ചേര്‍ക്കാം. നന്നായി ഇളക്കി യോജിപ്പിക്കുക. തയ്യാറായിക്കഴിഞ്ഞാൽ ബാക്കി വേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് തീയിൽ നിന്ന് വാങ്ങി വെക്കാം.


 



 
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിൽ നവംബർ 24 ന് മെഗാ ശുചീകരണം