പാലാ സെൻറ്.തോമസ് കോളേജ് അങ്കണത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ജെയിംസ് ജോൺ മംഗലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സെവന്റീൻ കേരള ബറ്റാലിയൻ എൻ.സി.സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ എം.പി ദിനേശ് മുഖ്യാതിഥിയായി പങ്കെടുത്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, സെന്റ്.തോമസ് കോളേജ് എൻ.സി.സി ഓഫീസറായ ലെഫ്റ്റനൻ ടോജോ ജോസഫ് എന്നിവർ രക്തദാന സന്ദേശം നൽകി.
ക്യാമ്പിൽ എൻ.സി.സി കേഡറ്റുകളും വിദ്യാർത്ഥി വിദ്യാർത്ഥിനികളും ഉൾപ്പടെ 76 പേർ രക്തം ദാനം ചെയ്തു. രക്തദാന ക്യാമ്പ് പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ചാണ് നടത്തിയത്. രക്തദാനം ചെയ്തവർക്ക് പാലാ ബ്ലഡ് ഫോറം സമ്മാനങ്ങൾ നൽകി. കോട്ടയം കാരിത്താസ് മാതാ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.
രക്തദാനം ചെയ്യുന്നത് മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. രക്തം ദാനം ചെയ്യുന്നവർക്ക് ആരോഗ്യപരമായ ഗുണങ്ങളും ലഭിക്കുന്നു. രാഷ്ട്രത്തിന് സ്വാതന്ത്ര്യം ലഭിച്ച് 76 (എഴുപത്തിയാറ്) വർഷങ്ങൾ പൂർത്തീകരിച്ചതിന്റെ പ്രതീകമായിട്ടാണ് 76 പേരുടെ രക്തദാനം നടത്തിയത്.