Hot Posts

6/recent/ticker-posts

വീടുകളിൽ വയസായവർ മാത്രമാകും, യുവജനങ്ങളുടെ 'കൂട്ടപ്പലായനം' നാടിനെ അടിമുടി തകർക്കുമെന്ന് പിസി ജോർജ്


ജോലിയ്ക്കും ഉപരിപഠനത്തിനുമായി യുവജനങ്ങൾ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്നത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുൻ എംഎൽഎ പിസി ജോർജ് അഭിപ്രായപ്പെട്ടു. ഫേസ് ബുക്കിലാണ് പിസി ജോർജ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.


ഫേസ് ബുക്ക് പോസ്റ്റ് വിശദമായി;

ഈ പോസ്റ്റ് ഒരു പരിധിയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടില്ല. കേരളത്തിലെ ഏതൊരു രാഷ്ട്രീയക്കാരന്റെയും ഫേസ്ബുക് പോസ്റ്റുകൾ എടുത്തു നോക്കിക്കോ അനാവശ്യ വിവാദങ്ങൾ ചർച്ച ചെയ്യുന്ന പോസ്റ്റുകൾക്കു കിട്ടുന്ന സ്വീകാര്യത നാടിനെ സംബന്ധിക്കുന്ന പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പോസ്റ്റുകൾക്ക് കിട്ടില്ല. മിത്തുകളും വിശ്വാസവും സംബന്ധിച്ച ചർച്ചകൾ അവിടെ നടക്കട്ടെ. എന്നാൽ അതിലുമൊക്കെ പ്രാധാന്യം കൊടുത്തു നമ്മൾ ചർച്ച ചെയ്യേണ്ട ഒരു വിഷയം ഇവിടെ ഉണ്ട്.


കുറച്ചു ദിവസങ്ങൾക്കു മുൻപ് എല്ലാ മാധ്യമങ്ങളിലും ഒരു വാർത്ത വന്നിരുന്നു. കേരളത്തിൽ നിന്നും എണ്ണായിരത്തോളം വിദ്യാർത്ഥികൾ ഉപരിപഠനത്തിനു ക്യാനഡയിലേയ്ക്ക് പോവുന്നു, അതും ഒരു ഏജൻസി വഴി. മാധ്യമങ്ങൾ എല്ലാം അത് ഒരു നല്ല കാര്യം എന്ന നിലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ എന്‍റെ ചിന്ത നേരെ മറിച്ചാണ്. 


പൗരാണിക കാലം മുതൽ പലായനങ്ങൾ നടന്നിട്ടുണ്ട്. എല്ലാം ജീവിക്കാൻ മോശപ്പെട്ട സാഹചര്യങ്ങൾ ഉള്ള നാട്ടിൽ നിന്നും മെച്ചപ്പെട്ട സാഹചര്യങ്ങൾ ഉള്ള നാട്ടിലേക്കാണ്. ഒരുകാലത്തു കേരളത്തിൽ നിന്നും ഗൾഫിലേക്കു ആളുകൾ പലായനം ചെയ്തിരുന്നു. അവർ സമ്പാദിക്കുന്ന പണം തിരിച്ചു കേരളത്തിൽ എത്തിയിരുന്നു. എന്നാൽ ഇന്നു അതല്ല സ്ഥിതി. നാട്ടിൽ ഉള്ളത് കൂടി അന്യനാട്ടിലേയ്ക്ക് കൊണ്ട് പോവുകയാണ്. പോവുന്ന കുട്ടികളിൽ ഏറെയും നാട്ടിൽ ജീവിക്കാൻ അത്യാവശ്യം ഭൂസ്വത്തുക്കൾ ഉള്ള വീടുകളിലെയാണ്.


1. എത്ര നന്നായി പഠിച്ചാലും നമ്മുടെ നാട്ടിൽ തൊഴിൽ സാധ്യത വിരളമാണ്. വ്യവസായങ്ങൾ കുറവ്, അയൽ സംസ്ഥാങ്ങളിലെ അപേക്ഷിച്ചു ഐ ടി മേഖലയിലും വളർച്ച കുറവ്.
2. നമ്മുടെ നാട്ടിലെ സംവരണ നിയമങ്ങൾ കലഹരണപെട്ടതാണ്, അതിനാൽ തന്നെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലികൾ പലർക്കും തീണ്ടാപാടകെലയാണ്.
3. കാർഷിക രംഗത്തെ വില തകർച്ച.
ബൂർഷ്വാ മുതലാളിയായ പത്തു ഏക്കർ റബ്ബർ ഉള്ള കുടുംബത്തിന് മാസം കിട്ടാവുന്ന പരമാവധി വരുമാനം ഇരുപതിനായിരം രൂപ. എങ്ങനെ ജീവിക്കും ?


4. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ സ്വതന്ത്രമായി സ്വന്തം കാര്യം നോക്കി ആരെയും ഒന്നും ബോധിപ്പിക്കാതെ ജീവിക്കാം.
5. ലോകം വിരൽ തുമ്പിൽ ഉള്ള പുതു തലമുറയ്ക്ക് ഉൾകൊള്ളാൻ പറ്റുന്നതല്ല നമ്മുടെ നാട്ടിലെ വ്യവസ്ഥിതികൾ.
ഉദാഹരണം : നോക്കുകൂലി, ഉദ്യോഗസ്ഥ രാഷ്ട്രീയ തലത്തിലെ അഴിമതി, കൈക്കൂലി, പിൻവാതിൽ നിയമനങ്ങൾ എന്നിവ.


മുകളിലെ കാരണങ്ങളിൽ ആദ്യത്തെ മൂന്നും ഭരണാധികാരികൾ വിചാരിച്ചാൽ മാറ്റിയെടുക്കാം. അവസാനത്തെ രണ്ടു കാരണങ്ങൾ ഒരു പക്ഷെ കുറച്ചു സമയം എടുത്തു തനിയെ മാറുമെന്ന് പ്രതീക്ഷിക്കാം.
ഈ പലായനത്തിന് ഭവിഷ്യത് നമ്മൾ അനുഭവിക്കുവാൻ പോവുന്നത് കുറച്ചു വർഷങ്ങൾ കഴിഞ്ഞാണ്. 

വയസ്സായവർ മാത്രം ഉള്ള വീടുകൾ, അവരുടെ കാര്യങ്ങൾ നോക്കുവാൻ അന്യസംസ്ഥാന തൊഴിലാളികൾ, സാമ്പത്തിക അരക്ഷിതാവസ്ഥ, നാട്ടിൽ നിൽക്കാൻ താല്പര്യമുള്ളവർക്ക് കല്യാണം പോലും നടക്കാത്ത അവസ്ഥകൾ, ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത കൃഷി ഭൂമി, അത് വഴി തകർന്നടിയുന്ന റിയൽ എസ്റ്റേറ്റ് മേഖലയും അനുബന്ധ വ്യവസായങ്ങളും, വിശ്വാസികൾ വരാത്ത ആരാധനാലയങ്ങൾ, പഠിക്കുവാൻ ആളില്ലാത്ത സ്കൂളുകൾ, കോളേജുകൾ അത് വഴി വീണ്ടും തൊഴിൽ നഷ്ടങ്ങൾ അങ്ങനെ സമ്പൂർണ്ണ തകർച്ച- പി സി ജോർജ്
 


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു