ആകാശത്ത് ഉല്‍ക്കമഴ കാണാന്‍ ഇന്ത്യക്കാര്‍ക്കും അവസരം ഒരുങ്ങുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഇത്തരം പ്രപഞ്ച പ്രതിഭാസങ്ങള്‍ കാണാനുള്ള അവസരം ഒരിക്കലും പാഴാക്കരുത്.
ഇന്ത്യ ഉള്‍പ്പടെ ഉത്തരാര്‍ദ്ധഗോള മേഖലയിലുള്ള സ്ഥലങ്ങളില്‍ നിന്ന് പെഴ്‌സീഡ് ഉല്‍ക്കമഴ കാണാം. ഇത് കാണാന്‍ എന്തെങ്കിലും പ്രത്യേക ഉപകരണം ഒന്നും ആവശ്യമില്ല. തെളിഞ്ഞ രാത്രി ആകാശം മാത്രം മതി. പ്രകാശ മലിനീകരണം ഉള്ള ഇടങ്ങളില്‍ നിന്ന് മാറി തെളിഞ്ഞ വിസ്തൃതിയുള്ള ആകാശം കാണുന്നയിടം കണ്ടെത്തുക.
ജൂലായ് 17 നാണ് പെഴ്‌സീഡ് ഉല്‍ക്കമഴ ആരംഭിച്ചത്. ഇത് ഓഗസ്റ്റ് 24 വരെ നീളും. ഈ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഇത് ഭൂമിയില്‍ നിന്നും ഏറ്റവും തെളിച്ചത്തില്‍ ദൃശ്യമാവുക. ആകാശത്ത് വടക്ക് കിഴക്കന്‍ ദിശയിലേക്കാണ് നോക്കേണ്ടത്.