Hot Posts

6/recent/ticker-posts

കുന്നോന്നിയില്‍ റോഡിന് കുറുകെ ഗര്‍ത്തം; അടിയന്തിര പരിഹാരം വേണമെന്നാവശ്യം



പൂഞ്ഞാര്‍ - കുന്നോന്നി റോഡില്‍ കടലാടിമറ്റത്തിനും കമ്പനി ജംഗ്ഷനും മധ്യേ റോഡിന് കുറുകെയാണ് 5 ഇഞ്ചോളം ആഴമുള്ള ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ചെറുവാഹനങ്ങളുടെ സഞ്ചാരത്തിന് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.





വാഹനങ്ങള്‍ ഈ കുഴിയില്‍ വീണ് കേടുപാടുകള്‍ സംഭവിക്കുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. മഴയുള്ളപ്പോള്‍ വെള്ളം നിറഞ്ഞ് യാത്രക്കാരുടെ ശ്രദ്ധയില്‍ ഈ ഗര്‍ത്തം പെടാറുമില്ല. പരിചയമില്ലാത്തവര്‍ വരുമ്പോഴാണ് കൂടുതല്‍ അപകടസാധ്യത.


ഈ ഭാഗത്ത് ഉറവപ്പൊട്ടിയൊഴുകുന്നതാണ് ടാറിംഗ് ഇളകി ഗര്‍ത്തം രൂപപ്പെടാന്‍ കാരണം. ഈ ഭാഗം കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് വിരിക്കുന്നതാണ് ശാശ്വത പരിഹാരം.


ഇന്റര്‍ലോക്ക് ഒരു മാസത്തിനുള്ളില്‍ ചെയ്യുമെന്നാണ് ജനമൈത്രി റെസിഡന്‍സ് കൗണ്‍സില്‍ ഭാരവാഹികളോട് പൊതുമരാമത്ത് വിഭാഗം പറഞ്ഞിരിക്കുന്നത്.എന്നാല്‍ അതിനുള്ളില്‍ത്തന്നെ കൂടുതല്‍ അപകടസാധ്യത ഉണ്ടാവാതിരിക്കാന്‍ താല്ക്കാലികമായി കുഴിയടയ്ക്കണമെന്ന് റെസിഡന്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.







 



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു