അങ്കമാലി: ഒരു പ്രത്യേക വിഭാഗത്തെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങൾ വംശഹത്യയും ന്യൂനപക്ഷ വേട്ടയുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെ.പി.സി സി. മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് അങ്കമാലി നിയോജക മണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണകൂടത്തിന്റെ സ്ത്രീ സുരക്ഷ സംവിധാനങ്ങളുടെ കരണത്തേറ്റ അടിയാണ് മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സഗം ചെയ്ത സംഭവം.
ഐ എൻ സി കറുകുറ്റി മണ്ഡലം പ്രസിഡൻറ് സി.പി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ അസീസി മഞ്ഞളി അധ്യക്ഷത വഹിച്ചു.
കെ.പി.പോളി, ആൻറണി പാലാട്ടി, സിനിമനോജ്, ജോർജ് മുണ്ടാടൻ, ഷൈബി പാപ്പച്ചൻ, ജോസഫ് കാച്ചപ്പിള്ളി, കെ കുഞ്ഞപ്പൻ, കെ.ജെ. അല്ലി, രാജു പാറയ്ക്ക, പി.എഫ്. വിൻസെൻറ്, ജോയി തെക്കൻ, സി.വി. ഡേവീസ്, മാർട്ടിൻ പുതുശേരി, എം.ജെ.ജോജോ, കെ.പി.സനിൽ എന്നിവർ പ്രസംഗിച്ചു.