പാലാ: ഗ്രാമീണ കർഷകരുടെ സ്വന്തം കാർഷിക വിളകളും വട്ടവടയിൽ നിന്നുള്ള വിഷരഹിത പച്ചക്കറികളുമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപതയിലെ അറുപത് കേന്ദ്രങ്ങളിൽ അഗ്രിമ ഓണ വിപണികൾ ആരംഭിക്കുന്നതിന്റെ രൂപതാതല ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവ്വഹിച്ചു. പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ നടന്ന ചടങ്ങിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു.