കോട്ടയം: പുതുപ്പള്ളി അസംബ്ലി തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും കേരള കോൺഗ്രസ് അടക്കമുള്ള ഘടക കക്ഷികൾ തെരഞ്ഞെടുപ്പ് വിജയത്തിനായി നിസ്വാർത്ഥമായി നൽകുന്ന സേവനത്തെ ഒരിക്കലും വിസ്മരിക്കില്ലെന്നും കേരള കോൺഗ്രസ് യുഡിഎഫിന്റെ നട്ടെല്ല് ആണെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.
തന്റെ പിതാവും പി ജെ ജോസഫും കേരളാ കോൺഗ്രസുമായി വർഷങ്ങളായുള്ള ആത്മബന്ധം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേരള കോൺഗ്രസിന്റെ പോഷക സംഘടനകളുടെ നേതൃത്വത്തിൽ സ്‌ക്വാഡ് പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിനായി കേരളാ കോൺഗ്രസ് സംസ്ഥന കമ്മറ്റി ഓഫീസി ചേർന്ന കേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു.
കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് ,സെക്രട്ടറി ജനറൽ ജോയ് എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസീസ് ജോർജ്, കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ പ്രൊഫ: ഗ്രേസമ്മ മാത്യു,ഐ റ്റി. ആന്റ് പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അപൂ ജോൺ ജോസഫ്, തോമസ് കണ്ണന്തറാ, കുഞ്ഞ് കോശി പോൾ, വർഗ്ഗീസ് മാമ്മൻ, വി ജെ.ലാലി, പ്രിൻസ് ലൂക്കോസ്, എലിയാസ് സഖറിയാ, എം.പി. ജോസഫ്, ജയ്സൺ ജോസഫ്, പി.സി. മാത്യു-
സി.ഡി. വൽസപ്പൻ, ചെറിയാൻ ചാക്കോ, സാബു തോട്ടുങ്കൽ, ജോയി ചെട്ടിശ്ശേരി, ബേബി തുപ്പലഞ്ഞി, സി.വി.തോമസുകുട്ടി, കുര്യൻ പി.കുര്യൻ, ബിനു ചെങ്ങളം, എബി പൊന്നാട്ട്, സാബു ഉഴുങ്ങാലിൽ, എ.സി. ബേബിച്ചൻ, കുഞ്ഞുമോൻ ഒഴുകയിൽ, ജെ.സി. തറയിൽ, ഷിജു പാറയിടുക്കിൽ, കുര്യൻ വട്ടമല, ജോസഫ് ചെമ്പകശേരിൽ, ജോസഫ് ബോനിഫസ്, കുരുവിള മാമ്മൻ, ജയിംസ് തെക്കെൽ തുടങ്ങിയവർ പ്രസംഗിച്ചു.