ഓണം ആകുമ്പോഴേക്കും ഇനിയും വില വർധിക്കാനാണ് സാധ്യത.സംസ്ഥാനത്ത് അരിയുടെ വിലയിൽ കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ 15 മുതൽ 20 % വരെ വർധനവാണ് ഉണ്ടായത്.
മലബാർ ജില്ലകളില്‍ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരതമ്യേന വിലകുറഞ്ഞ നൂർജഹാൻ അരിക്ക് 10 രൂപയാണ് വർധിച്ചത്.ഒന്നര മാസം മുൻപ് 37 മുതൽ 38 രൂപവരെ ഉണ്ടായിരുന്ന നൂർജഹാൻ അരിക്ക് 39 മുതൽ 40 രൂപവരെയണിപ്പോള്‍.
48 രൂപയുണ്ടായിരുന്ന മട്ട അരിക്ക് 52 രൂപയായി. 40 മുതൽ 43 രൂപ വരെയുണ്ടായിരുന്നരൂന്ന കുറുവ അരിക്കും 3 രൂപയിലധികമാണ് വർദ്ധിച്ചത്.
പൊന്നി അരിക്ക് 48 ൽ നിന്നും 52 ആയി. പച്ചരിക്കും വില ക്രമാതീതമായി ഉയർന്നു.32 മുതൽ 33 വരെ ഉണ്ടായിരുന്ന പച്ചരിക്ക് 37 മുതൽ 39 രൂപ വരെയായി.
അരിയുടെ കയറ്റുമതി വർദ്ധിച്ചതോടെയാണ് വില വർധിക്കാൻ കാരണമാകുന്നതെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്.ഓണക്കാലത്ത് ആന്ധ്രയില്‍ നിന്നുള്ള അരി വിതരണം കുറയുന്നതോടെ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും.