Hot Posts

6/recent/ticker-posts

ഒരു സാധാരണക്കാരി, ഫാഷൻ കൺസൾട്ടന്റ്, സിഇഒ: യുവ സംരംഭക ഷംന ഷെമി മനസ്സ് തുറക്കുന്നു | BMTV Kozhikode



സാധാരണക്കാരിയിൽ നിന്ന് സിഇഒ യിലേക്കുള്ള ദൂരം!

മനുഷ്യർ രണ്ടു വിധമാണ്. ജീവിതം പല പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ തോൽവിയ്ക്ക് മുന്നിൽ പകച്ചു പോകുന്നവരും, തോൽവിയെ അംഗീകരിക്കാൻ മനസ്സില്ലാത്തവരും. കയ്‌പേറിയ അനുഭവങ്ങൾ കുട്ടിക്കാലത്തെ ഓർമ്മകൾക്ക് ഭാരം വെപ്പിച്ചപ്പോൾ അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് വിജയിയ്ക്കാൻ ഇറങ്ങി തിരിച്ച ഒരു സ്ത്രീ. ഭാര്യ, അമ്മ എന്ന നിലയിൽ മാത്രം ഒതുങ്ങി പോകേണ്ടതല്ല താൻ എന്ന സത്യം തിരിച്ചറിഞ്ഞ് തന്റെ പാഷനെ മുറുകെ പിടിച്ചു അതിനു വേണ്ടി ജീവിക്കുന്ന യുവ സംരംഭക. ഷംന ഷെമി എന്ന മുക്കത്തുകാരി ഇന്ന് ഫാഷൻ കൺസൽട്ടൻറ്, അഡോൺ ആഡ്‌സ് ആൻഡ് ഇവെന്റ്സിന്റെ സിഇഒ എന്നീ നിലയിൽ തിളങ്ങി കൊണ്ടിരിക്കുകയാണ്.

സാധാരണ മുസ്ലിം കുടുംബത്തിലാണ് ഷംന ജനിച്ചു വളർന്നത്. ഉപ്പയും, ഉമ്മയും വിവാഹമോചിതരായിരുന്നു. ഉമ്മ കൂലിപ്പണിയ്ക്ക് പോയാണ് ഷംന അടക്കമുള്ള 3  മക്കളെ വളർത്തിയിരുന്നത്. അഞ്ചാം ക്ലാസ് തൊട്ട് എട്ടാം ക്ലാസ് വരെ ഓർഫനേജിലായിരുന്നു ഷംന പഠിച്ചത്. എന്നാൽ ഷംനയുടെ പഠനം പെട്ടെന്ന് പാതി വഴിയിൽ നിന്നു. ഒരു വെക്കേഷന് വീട്ടിൽ വന്ന ഷംന കാണുന്നത് കാലിനു വയ്യാത്ത ഉമ്മയെയാണ്. വീട്ടിലെ ഏക വരുമാനമാർഗ്ഗമായിരുന്ന ഉമ്മയ്ക്ക് വയ്യാതെ ആയതോടെ ഷംന ആ കുടുംബത്തിന്റെ ഭാരമേറ്റെടുത്തു. 


കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ചു നടക്കേണ്ട പ്രായത്തിൽ പതിനാലാമത്തെ വയസ്സിൽ ഷംന ജോലിയ്ക്ക് പോയി തുടങ്ങി. കിച്ചൺ ഉത്പന്നങ്ങൾ വിൽക്കാൻ വലിയ ഭാരമുള്ള ബാഗുമായി അവൾ വീടുകൾ കയറിയിറങ്ങി. എന്നാൽ, ചെറുപ്രായത്തിലേ ജോലിഭാരം അവൾക്ക് നടുവേദനയ്ക്ക് കാരണമായി. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഷംന ആ ജോലി ഉപേക്ഷിച്ചു. എട്ടാം ക്ലാസ്സിൽ വെച്ച് പഠനം മുടങ്ങിപ്പോയ ഷംനയുടെ ജീവിതത്തിൽ വഴിത്തിരിവിന് കാരണക്കാരനായത് കുടുംബ ഡോക്ടർ ആയിരുന്ന ഡോക്ടർ ബെൽരാജ് ആണ്.

"നടുവേദന കാരണം ചെയ്തു കൊണ്ടിരുന്ന ജോലി ഉപേക്ഷിക്കേണ്ടി വന്നപ്പോൾ ഡോ. ബെൽരാജ് സാറാണ് എന്നെ Ms office പഠിപ്പിക്കുന്നത്. അന്നത്തെ കാലത്ത് കമ്പ്യൂട്ടർ പഠിക്കുന്നതും, Ms office അറിയുന്നതും വല്യ കാര്യമായിരുന്നല്ലോ. അതെന്നെ എല്ലാ തരത്തിലും ഒരു ജോലി നേടുന്നതിന് സഹായിച്ചു. കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലും പിന്നീട്  ദയ ഹോസ്പിറ്റലിലും റിസപ്‌ഷനിസ്റ്റായി ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അതിന് ശേഷം ഒരു കൊളീഗ് വഴി കൊച്ചിയിലുള്ള ഫിലിം സ്റ്റുഡിയോയിലേക്ക്. അവിടെ ഒരു കോർഡിനേറ്റർ പോസ്റ്റായിരുന്നു. അതിനിടയ്ക്ക്, ഡിസ്റ്റൻഡായി സോഷ്യോളജിയെടുത്തു. കുറച്ചു കാലം കൊച്ചിയിൽ ജോലി ചെയ്തു. അവിടെ നിന്നും പെരിന്തൽമണ്ണയിലെ ഫിലിം സ്റ്റുഡിയോയിലേക്ക് വന്നു. അവിടുന്നാണ് ഹസ്ബന്റിനെ പരിചയപ്പെടുന്നത്. ആ പരിചയം  വിവാഹത്തിൽ കൊണ്ട് ചെന്നെത്തിച്ചു. കുടുംബം, ഭാര്യ,, ഉമ്മ എന്നീ റോളുകളിൽ മാത്രം പെട്ടെന്ന് ഒതുങ്ങിപോയ എനിയ്ക്ക് ഡിപ്രഷൻ കൂട്ട് വന്നു. മക്കൾ സ്‌കൂളിലും, ഹസ്ബൻഡ് ജോലിയ്ക്കും പോയികഴിഞ്ഞാൽ ഒന്നും ചെയ്യാനില്ലാതെ മനം മടുക്കുന്ന അവസ്ഥയായി. ഡോക്ടറേ കാണിച്ചു. ഒന്നിലും എൻഗേജ്ഡ് അല്ലാതെ വെറുതെ ഇരിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം എന്ന് ഡോക്ടർ പറഞ്ഞു. ഹസ്ബൻഡുമായി സംസാരിച്ചപ്പോൾ മറ്റൊരാളുടെ കീഴിൽ ജോലിയ്ക്ക് പോകുന്നതിനോട് താല്പര്യമുണ്ടായിരുന്നില്ല. 'നിനക്ക് ഒറ്റയ്ക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തോ' എന്ന് മാത്രം പറഞ്ഞു. എന്നാൽ അതിനുള്ള ഫിനാൻഷ്യൽ സപ്പോർട്ട് തരാൻ മാത്രം അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഫിനാൻഷ്യൽ സപ്പോർട്ട് ഇല്ലാത്തത് എനിയ്ക്ക് വല്യ ഒരു പ്രതിസന്ധിയായിരുന്നു. അങ്ങനെ മുതൽമുടക്കില്ലാതെ എന്ത് ചെയ്യാൻ കഴിയുമെന്ന എന്റെ ചിന്ത വന്നെത്തിയത് ഇവന്റ് മാനേജ്മെന്റിൽ ആണ്.

അഡോൺസ് ന്റെ ആരംഭം.-

ഒരു ഇവന്റ് കമ്പനി തുടങ്ങാനുള്ള ഒന്നും എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. എങ്ങനെ തുടങ്ങണം, എവിടെ തുടങ്ങണം എന്നറിയില്ല. അങ്ങനെയാണ് പാലാഴിയുള്ള ജിത്തുവിനെ കോണ്ടാക്ട് ചെയ്യുന്നത്. അവർ പ്രോപ്പർട്ടിസ് തരാമെന്ന് പറഞ്ഞു. അവരുടെ പ്രോപ്പർട്ടിസ്‌ യൂസ് ചെയ്ത് ഞാൻ ചില വർക്കുകൾ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി. അതിന് ശേഷം, എനിക്കെന്റെ അഡോൺസിന്റെ പേജ് ഒന്നു സെറ്റാക്കാൻ വേണ്ടി എനിയ്ക്ക് ഒരു ഫോട്ടോഷൂട്ട് ചെയ്യണമായിരുന്നു. എന്നാൽ ആരുമായും കണക്ഷൻ ഇല്ലതാനും അങ്ങനെ ഒരാൾ വഴി സിദ്വായുടെ സംഗീതയെ പരിചയപ്പെട്ടു. സംഗീത കോസ്റ്റും ഡിസൈനർ ആണ്. അവരാണ് എനിയ്ക്ക് നഷാഷ്‌ മേക്കോവറിന്റെ സഫാനയേയും, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അഞ്ജന പാർവതി, വർണ എന്നിവരെയും പരിചയപ്പെടുത്തി തന്നത്. പിന്നെ സ്നേഹ വിജേഷിന്റെ ക്രിസ്മസ് ഷൂട്ട് കിട്ടി. സഫാന വഴിയാണ് ആ വർക്ക് കിട്ടിയത്.  

അതിന് ശേഷം സ്നേഹ വിജേഷിന്റെ മകന്റെ ബെർത്ഡേന്റെ ഡെക്കോർ വർക്കും ഏൽപ്പിച്ചു. അങ്ങനെ പയ്യെ എന്റെ ഇൻസ്റ്റാഗ്രാം പേജും റീച്ച് ആയി തുടങ്ങി.  എന്റെ സുഹൃത്ത് മുസ്തഫ ആയിരുന്നു ഫോട്ടോഗ്രാഫി ചെയ്തിരുന്നത്. എന്നെ വർക്ക് ഏല്പിച്ചവരും, സുഹൃത്തുക്കളുമെല്ലാം നന്നായി സപ്പോർട്ട് ചെയ്തു. ഫീൽഡിലും കുറെ നല്ല സൗഹൃദങ്ങൾ കിട്ടിയിട്ടുണ്ട്.  ഷംലത്ത് എന്ന് പറഞ്ഞ ഒരു സുഹൃത്തുണ്ട് എനിയ്ക്ക്. ഞാൻ വർക്കിന് പോകുമ്പോൾ എന്റെ മക്കളെ നോക്കുന്നത് വരെ അവളാണ്. വിശന്നാൽ ഭക്ഷണം ചോദിച്ചു കേറാൻ സ്വാതന്ത്ര്യമുള്ള വീട്, അവളുടെയാണ്. അത്രേം ഡീപ്പ് ആയ ഒരു സുഹൃത്ത് ബന്ധമാണത്. അത്പോലെ എന്റെ ജീവിതത്തിൽ എനിയ്ക്ക് ഒഴിച്ചു കൂടാനാകാത്ത പ്രധാനപ്പെട്ട ആൾ എന്റെ വലിയുമ്മയാണ് (ഉമ്മയുടെ ഉമ്മ)  എന്റെ ഏറ്റവും വലിയ സ്‌ട്രംഗ്ത്തും, സപ്പോർട്ടും വലിയുമ്മയാണ്. പിന്നെ എന്റെ കുടുംബം; ഹസ്ബന്റും, രണ്ട് മക്കളും എനിക്ക് എല്ലാവിധ സപ്പോർട്ടും നൽകി ഒപ്പമുണ്ട്.

അഡോൺ ആഡ്‌സ് ആൻഡ് ഇവന്റ്സ്

ഫോട്ടോഷൂട്ടിന് മോഡൽസിനെ എപ്പോഴും ആവശ്യമായി വന്നപ്പോഴാണ് എന്തുകൊണ്ട് Adorns ന്റെ തന്നെ കുറച്ചു മോഡൽസ് ഉണ്ടെങ്കിൽ എത്ര നന്നായേനെ എന്ന് ചിന്തിക്കുന്നത്. ഫാഷൻ ഷോ, മോഡലിംഗ് എന്നിവയെക്കുറിച്ചെല്ലാം കൂടുതൽ അറിയാൻ എനിയ്ക്ക് താല്പര്യമായിരുന്നു. അങ്ങനെ എന്റെ ഒരു സുഹൃത്ത് വിപിൻ വഴിയാണ് എനിയ്ക്ക് ഫാഷൻ ലോകത്തേക്കുള്ള വഴി തുറയ്ക്കുന്നത്. ബിപിന്റെ സുഹൃത്തായിരുന്നു തൃശൂരിൽ അറിയപ്പെടുന്ന ഫാഷൻ ഷോ നടത്തുന്ന കമ്പനിയുടെ സിഇഒ പിന്റോ. അങ്ങനെ  അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട് അവരുടെ കൂടെ ആറു ഷോ ചെയ്തു. അവരുടെ കൂടെ നിന്ന് കുറെ കാര്യങ്ങൾ പഠിച്ചു. അതിന് ശേഷം എന്റെ ആഗ്രഹം പോലെ ഒരു മോഡലിംഗ് കമ്പനി സ്റ്റാർട്ട് ചെയ്തു. ഇപ്പോൾ അഡോൺസിന് സ്വന്തമായി 4 ഒഫിഷ്യൽ മോഡൽസുണ്ട്. 


തുടക്കത്തിൽ പെപ്പർഗ്രേയ്, ഷോ വുമൺ എന്നിവയുടെ Ad ആണ് ഞാൻ ചെയ്തിരുന്നത്. ഇപ്പോൾ പ്രീതി സിൽക്‌സിന്റെ ഇൻസ്റ്റ ഷൂട്ട് ഞാനാണ് ചെയ്യുന്നത്. ശോഭിക ഗോൾഡ്‌ ആൻഡ് ഡയമണ്ട്‌സിന്റെ  ഇനാഗുറേഷൻ വർക്കും, എഡ്യുഗോയിങ് ഇന്റർനാഷണലിന്റെ ഇവന്റും ഞങ്ങളായിരുന്നു. റീസന്റ് ആയിട്ട് ഹണി കേക്കിന്റെ ad ചെയ്തു. ഓരോ വർക്കും അത്രേം ഇഷ്ടത്തോടെയാണ് ഞാൻ ചെയ്യുന്നത്. എന്ത് നേടി എന്ന് ചോദിച്ചാൽ 'ഞാൻ ഹാപ്പിയാണ്, സാറ്റീസ്‌ഫൈഡ് ആണ്.' ഷംനയുടെ ശബ്ദത്തിൽ സന്തോഷം അലയടിച്ചു. 


ഭാവി പരിപാടികളെക്കുറിച്ചും, ആഗ്രഹളെക്കുറിച്ചും ചോദിച്ചപ്പോൾ ഷംന വാചാലയായി. "മക്കളുടെ കൂട്ടുകാരുടെ അമ്മമാരിൽ ഒരുപാട് പേർ സ്റ്റിച്ചിങ് അറിയുന്നവരുണ്ട്. അവരെയെല്ലാം ഉൾകൊള്ളിച്ചു കൊണ്ട് ഒരു സ്റ്റിച്ചിങ് യൂണിറ്റ് തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. അവർക്ക് ഒരു ജോലിയുമായി. എനിയ്ക്കാണെങ്കിൽ പല ഷൂട്ടിനും കോസ്റ്റ്യും ആവശ്യമായി വരുകയും ചെയ്യും." ഷംന കൂട്ടിച്ചേർത്തു.

മാത്രമല്ല, അഡോൺസിന്റെ ഓഫീസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഷംനയിപ്പോൾ. ഫ്രീലാൻസ് ആയി വർക്ക് എടുത്തു തുടങ്ങിയത് കൊണ്ട് ഇത് വരെ ഒരു ഓഫീസ് സ്‌പേസ് ഇല്ലായിരുന്നു. എന്നാൽ ഇനി ഷംനയുടെ ഓഫീസ് എന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുകയാണ്.

"മികച്ച ബിസിനെസ് വുമണിനുള്ള ഒരു അവാർഡ് വാങ്ങണം" എന്ന ആഗ്രഹം ആത്മവിശ്വാസത്തോടെ തുറന്ന് പറയുമ്പോൾ പാഷന് വേണ്ടി, ഡിപ്രഷനെ തോൽപ്പിച്ച് കൊണ്ട് , ഒരു സാധാരണ മുസ്‌ലിം കുടുംബത്തിൽ നിന്നും സ്വന്തം ഇഷ്ടങ്ങൾ നേടിയെടുക്കാൻ വേണ്ടി  ഇറങ്ങി തിരിച്ച 'ഷംന ഷെമി' അനേകം സ്ത്രീകൾക്ക് കൂടെ പ്രചോദനമാകുകയാണ്.


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി