Representative image
ലോകമൊട്ടാകെ പ്ലാസ്റ്റിക്കെന്ന വില്ലനെ തുരത്തുന്നതിന് പിന്നാലെയാണ്. ഇതിനായുള്ള ചില പരീക്ഷണശ്രമങ്ങള്‍ വിജയിക്കുമ്പോള്‍ മറ്റ് ചിലത് ലക്ഷ്യം കാണാതെ പോകുന്നു. എന്നാല്‍, ശാസ്ത്രലോകത്ത് ഒരേ സമയം കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തു വരുന്നത്.
പോളീഎഥിലീനെ ഫാറ്റി ആസിഡിലേക്കും അതുവഴി സോപ്പിലേക്കും മാറ്റാന്‍ പറ്റുമെന്ന നിഗമനത്തില്‍ ഗവേഷകരിലൊരാള്‍ എത്തി. തന്മാത്രപരമായി പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്നത് 3000 വരെ കാർബൺ ആറ്റങ്ങളുടെ വലിപ്പം കൂടിയ ശൃംഖലയാണ്.
എന്നാൽ സോപ്പിൽ ഉപയോഗിക്കുന്ന ഫാറ്റി ആസിഡുകളാകട്ടെ ചെറിയ കണികകൾ അടങ്ങിയതും. ഇത് വേര്‍തിരിച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.
പ്ലാസ്റ്റിക്കില്‍നിന്ന് നിര്‍മിക്കുന്ന ലോകത്തിലെ ആദ്യത്തെ സോപ്പാണിതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കളര്‍ ഒരല്‍പ്പം വ്യത്യസ്തമാണെങ്കിലും ഗുണത്തില്‍ മാറ്റമില്ലെന്ന് ഗവേഷകര്‍ പറയുന്നു.
ഈ രീതി പോളിഎഥിലീന്‍, പോളിപ്രോപ്പലീന്‍ എന്നീ രണ്ട് പ്ലാസ്റ്റിക് വിഭാഗങ്ങളില്‍ മാത്രമേ പ്രാവര്‍ത്തികമാകൂ. ലോകമെമ്പാടും ഈ രണ്ട് പ്ലാസ്റ്റിക് വിഭാഗങ്ങളില്‍ നിന്ന് പ്രതിവര്‍ഷം ഉത്പാദിപ്പിക്കപ്പെടുന്നത് 20 കോടി ടണ്‍ (200 മില്ല്യണ്‍ ടണ്‍) പ്ലാസ്റ്റിക് മാലിന്യമാണ്.