Hot Posts

6/recent/ticker-posts

റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റിന്റെ പൊട്ടിയ കഷണങ്ങളും കണ്ടെത്തി

representative image


കാസർകോട്: റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റിന്റെ പൊട്ടിയ കഷണങ്ങളും വച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് കണ്ണൂർ ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് വരുന്ന പാളത്തിൽ ചെമ്പരിക്ക തുരങ്കത്തിനടുത്താണ് സംഭവം. കോയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് പാളത്തിൽ ക്ലോസറ്റും കല്ലും മറ്റും വച്ചതായി ആദ്യം കണ്ടത്. 


ട്രെയിൻ പോകുന്നതിനിടെ എന്തോ തട്ടിയതായി ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് കാസർകോട് റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് ആർപിഎഫും റെയിൽ പൊലീസും ലോക്കൽ പൊലീസും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊട്ടിയ ക്ലോസറ്റിന്റെ ഭാഗങ്ങളും ചെങ്കല്ലും കണ്ടെത്തിയത്.



ക്ലോസറ്റിന്റെ ഒരു ഭാഗം സമീപത്തെ വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. അട്ടിമറി നീക്കമാണെന്ന സംശയത്തിൽ സമീപത്തെ സിസിടിവി ക്യാമറ പൊലീസ് പരിശോധിക്കുന്നു. 


കണ്ണൂരിനും കാസർകോടിനും ഇടയിൽ പലയിടത്തും ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് പതിവാകുന്നതിനിടെയാണ് ഇത്തരത്തിലുള്ള അട്ടിമറി നീക്കവും നടന്നത്. 







 



 
Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു