Hot Posts

6/recent/ticker-posts

ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി



രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. തക്കാളി, വെണ്ട, പച്ചമുളക്, വഴുതന, കാബേജ്, പയർ, പാവൽ, ചീര  തുടങ്ങിയവ  മുന്നോറോളം ഗ്രോബാഗുകളിലായി കൃഷി ചെയ്തു വരുന്നു. 


വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് വിദ്യാർത്ഥികളിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനായി നടപ്പിലാക്കിയിരിക്കുന്ന ഈ പദ്ധതിയിൽ വളരെ ഉത്സാഹത്തോടെയാണ് വിദ്യാർത്ഥികൾ പങ്കെടുക്കുന്നത്.   




കോളജ് പ്രിൻസിപ്പൽ ഡോ.ജോയി ജേക്കബ്  വിളവെടുപ്പ്  ഉദ്ഘാടനം ചെയ്തു. ബയോടെക്നോളജി ഡിപ്പാർട്ടമെന്റ് മേധാവി ഡോ.സജേഷ് കുമാർ എൻ.കെ, കോർഡിനേറ്റർ രതി സി.ആർ, അധ്യാപർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.








 



 
Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ