ഓർബിസ് ലൈവ്സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആന്റൺ കുന്നേൽ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് വീടുകളിൽ എത്തി സൗജന്യ മെഡിക്കൽ ചെക്കപ്പും നല്കും. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഓൺലൈനായും ഓഫ് ലൈനായും ലഭിക്കും.
കിടപ്പുരോഗികൾക്കും ആശുപത്രിയിലേയ്ക്ക് എത്താൻ ബുദ്ധിമുട്ടുള്ളവർക്കും വേണ്ടിയാണ് സേവനം. കൂടാതെ നഴ്സിംഗ് സേവനം, അടിയന്തര ശുശ്രൂഷ, ലബോറട്ടറി, ഫാർമസി സേവനങ്ങൾ, പ്രസവാനന്തര ശുശ്രൂഷ, ശസ്ത്രക്രിയാനന്തര ശുശ്രൂഷ എന്നിവയും വെർച്വൽ ക്ലിനിക്കിൽ ലഭ്യമാകും.
ഡോക്ടർ, നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരടങ്ങുന്ന സംഘം വീട്ടിലെത്തി രോഗിയെ പരിശോധിച്ച് രോഗനിർണയം നടത്തുകയും മരുന്ന്, ഡ്രെസിംഗ്, ട്യൂബ് ഫീഡിംഗ്, യൂറിനറി കത്തീടെറൈസേഷൻ എന്നിവ ചെയ്തുകൊടുക്കുകയും ചെയ്യും. തുടർ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുന്നതാണ്.
ഉദ്ഘാടന ചടങ്ങിൽ മുൻ ഇന്ത്യ\ ലോക ബോക്സിംഗ് കൗൺസിൽ ചാമ്പ്യനും ഫിറ്റ്നസ് ഐക്കണുമായ കെ.എസ് വിനോദ് മുഖ്യാതിഥി ആകും. ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ജിജി തമ്പി, മഞ്ജു ബിജു, ലിസി, അനുപമ വിശ്വനാഥ് എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.
മദർ സൂപ്പീരിയർ സി.പൗളിൻ(PHJC) ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. ഓർബിസ് ലൈവ്സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഡോ.വിപിൻ റോൾഡന്റ്, അഡ്വ.കെവി സാബു(Senior standing counsel, Govt of India, High court of Kerala& special Public prosecutor, Enforcement Directorate), ബേസിൽ കെ പോൾ, സി.ബിനി മാത്യു (PHJC) തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.