വൈക്കം: കേരള യൂത്ത് ഫ്രണ്ട് (എം) വൈക്കം നിയോജകമണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷാനോ DB കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലും ,പ്രൊഫഷണൽ കോഴ്സ് കാലഘട്ടത്തിലും സജീവ പാർട്ടി പ്രവർത്തകൻ ആയിരുന്നു. ജോലി സംബന്ധമായ പ്രവാസത്തിന് ശേഷം നാട്ടിലെത്തിയപ്പോൾ മുതൽ യൂത്ത് ഫ്രണ്ടിൽ സജീവമായി.
കോവിഡ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചതിന് നിരവധി അംഗീകാരങ്ങൾ തേടിയെത്തി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തലയോലപ്പറമ്പ് പഞ്ചായത്തിലെ 9-ാം വാർഡിൽ നിന്ന് ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
വെച്ചൂർ മണ്ഡലത്തിലെ പതിമൂന്നാം വാർഡിന്റെ പ്രസിഡന്റായി യൂത്ത് ഫ്രണ്ട് (എം) ൽ ഔദ്യോഗിക പ്രവർത്തനം ആരംഭിച്ച എബിൻ പാപ്പച്ചൻ വെച്ചൂരിലെ സാംസ്കാരിക സാമൂഹിക മത രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. മികച്ച സംഘാടകനും ആത്മാർത്ഥയുള്ള പൊതുപ്രവർത്തകനും എന്ന് പരക്കെ അംഗീകാരമുള്ള എബിൻ പുരാതനമായ കുടവച്ചൂർ സെന്റ്മേരിസ് പള്ളി CLC അംഗമാണ്.
കേരള യൂത്ത് ഫ്രണ്ട് എം വെച്ചൂർ മണ്ഡലം ട്രഷറർ വൈക്കം നിയോജകമണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ സംഘടനാ പ്രവർത്തനരംഗത്തും ഗ്രന്ഥശാല പ്രവർത്തന സഹകരണസംഘം അംഗം, PJM ലൈബ്രറി കൗൺസിൽ മെമ്പർ തുടങ്ങിയ നിലകളിൽ സാംസ്കാരിക രംഗത്തും സജീവമാണ്.
കോവിഡ് സന്നദ്ധസേനയുടെ കൺവീനർ നിലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. HDFC ബാങ്ക് മാനേജരായി ജോലി ചെയ്യുകയാണ്.
പോരായ്മകൾ പരിഹരിച്ച് അതിശക്തമായ സംഘടനാ പ്രവർത്തനം വൈക്കം നിയോജക മണ്ഡലത്തിലാകമാനം വ്യാപിക്കുവാൻ ഷാനോയുടെയും എബിന്റെയും നേതൃത്വത്തിലുള്ള നിയോജകമണ്ഡലം കമ്മിറ്റിക്ക് കഴിയുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.