Hot Posts

6/recent/ticker-posts

വിദ്യാര്‍ഥിനികളുടെ മോര്‍ഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; പിടിയിലായത് 14 കാരൻ


representative image

കല്പറ്റ: വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി ഉപയോഗിച്ച് നഗ്‌നദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പതിന്നാലുകാരന്‍ പിടിയില്‍. ഒരുമാസംനീണ്ട അന്വേഷണത്തിനൊടുവിലാണ് വയനാട് സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥിയെ പിടികൂടിയത്. 


സാമൂഹികമാധ്യമങ്ങളില്‍നിന്നും സ്‌കൂള്‍ ഗ്രൂപ്പുകളില്‍നിന്നുമാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്തത്. ഒട്ടേറെ വിദ്യാര്‍ഥിനികളാണ് ഇതിന് ഇരയായത്.


സാമൂഹികമാധ്യമത്തില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനുപുറമെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിച്ചത്.


ഇരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചു. അന്വേഷണ ഏജന്‍സികളുടെ പിടിയില്‍ പെടാതിരിക്കാന്‍ വി.പി.എന്‍. സാങ്കേതികവിദ്യയും ചാറ്റ്‌ബോട്ടുകളും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. 

ആയിരക്കണക്കിന് ഐ.പി. അഡ്രസുകള്‍ വിശകലനംചെയ്തും ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം കമ്പനികളില്‍നിന്ന് ലഭിച്ച വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഉപയോഗിച്ചുമാണ് സൈബര്‍ പോലീസ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്.

അന്വേഷണസംഘത്തില്‍ എ.എസ്.ഐ. ജോയ്‌സ് ജോണ്‍, എസ്.സി.പി.ഒ. കെ.എ. സലാം, സി.പി.ഒ.മാരായ രഞ്ജിത്ത്, സി. വിനീഷ എന്നിവരും ഉണ്ടായിരുന്നു.

നഗരത്തിലെ സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ്‌ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചിപ്പിച്ചയാള്‍ മലപ്പുറത്ത് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു