കോഴിക്കോട്: നിപ്പ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന 9 വയസ്സുകാരനു രോഗമുക്തി. ഈ കുട്ടിയുൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി ഡബിൾ നെഗറ്റീവ് (ഇടവേളയിൽ നടത്തിയ 2 പരിശോധനകളും നെഗറ്റീവ്) ആയെന്നു ആരോഗ്യമന്ത്രി അറിയിച്ചു.
നിപ്പ ഭീതിയൊഴിയുന്ന സാഹചര്യത്തിൽ, ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകളിലെ നിയന്ത്രണങ്ങൾ കലക്ടർ പിൻവലിച്ചിരുന്നു. ഒക്ടോബർ 1 വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണമെന്നും കലക്ടർ എ.ഗീത പറഞ്ഞു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഐസലേഷനിലുള്ളവർ 21 ദിവസം നിർബന്ധമായും അതു തുടരണം.