Hot Posts

6/recent/ticker-posts

ഡല്‍ഹിയിൽ 85-കാരിയെ വീട്ടിൽക്കയറി ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ

representative image


ഡല്‍ഹിയില്‍ വയോധികയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്ത് ക്രൂരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഡല്‍ഹി നേതാജി സുഭാഷ് പ്ലേസില്‍ 85-കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് പ്രതി ആകാശി(28)നെ പോലീസ് പിടികൂടിയത്.


വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന 85-കാരിക്ക് നേരേ അതിക്രമമുണ്ടായത്. പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവ് വയോധികയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ബ്ലേഡുകള്‍ കൊണ്ട് വയോധികയുടെ ചുണ്ടുകള്‍ പ്രതി മുറിച്ചെടുത്തു. വയോധികയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും മാരകമായി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്.


വയോധികയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിക്രമത്തിന് ഇരയായ വയോധികയെ വനിത കമ്മിഷന്‍ അധ്യക്ഷ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു. 

അമ്മയുടെ കണ്ണീര്‍ തോരുന്നില്ലെന്നും നമ്മുടെ സംവിധാനം മൊത്തത്തില്‍ പരാജയപ്പെട്ടെന്നുമാണ് വയോധികയെ സന്ദര്‍ശിച്ചശേഷം സ്വാതി മലിവാള്‍ സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചത്. ആരും സുരക്ഷിതരല്ലെന്നും ഇന്ന് ഈ അമ്മയാണെങ്കില്‍ നാളെ താനോ നിങ്ങളോ ആകുമെന്നും അവര്‍ പറഞ്ഞു.





 


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു