പാലാ: സർക്കാർ ആനുകൂല്യങ്ങളും സഹായങ്ങളും കർഷകർക്ക് നേടിയെടുക്കാൻ കർഷക കൂട്ടായ്മകൾ അനിവാര്യമാണന്നും ഈ രംഗത്ത് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഇടപെടൽ മഹത്തരമാണന്നും കേരള സോഷ്യൽ സർവ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ.ജേക്കബ് മാവുങ്കൽ അഭിപ്രായപ്പെട്ടു. നബാർഡ്, എസ്.എഫ്.എ.സി, എൻ.സി.ഡി.സി തുടങ്ങി വിവിധ സർക്കാർ ഏജൻസികളുടെ അംഗീകാരത്തോടെ കർഷക ഉൽപാദക കമ്പനികൾ ആരംഭിച്ചിരിക്കുന്നത് മാതൃകാപരമാണന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
പി.എസ്.ഡബ്ലിയു.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ ഷെയർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അസി.ഡയറക്ടർ അഡ്വ.ഫാ.ജോസഫ് താഴത്തുവരിക്കയിൽ, ജോയി മടിയ്ക്കാങ്കൽ, വിമൽ ജോണി, പി.വി.ജോർജ് പുരയിടം, ക്ലാരിസ് ചെറിയാൻ, ഷീബാ ബെന്നി, സി.ലിറ്റിൽ തെരേസ്, മേർളി ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഡാന്റീസ് കൂനാനിക്കൽ, സജോ ജോയി, വിജയ്ഹരിഹരൻ, എബിൻ ജോയി, സാജു വടക്കൻ, മാനുവൽ ആലാനി, സൗമ്യാ ജയിംസ്, കലാദേവി ടീച്ചർ, ശാന്തമ്മ ജോസഫ്, ഷീലാ ബെന്നി, ആൻസു ജോർജ് ഹർഷ ഗോപി, തുടങ്ങിയവർ നേതൃത്വം കൊടുത്തു.