പാലാ നഗരസഭ, ഗവ. ഹോമിയോ ആശുപത്രി പാലാ, സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വനിതകൾക്കായി ഹെൽത്ത് ക്യാംപെയ്ൻ സംഘടിപ്പിച്ചു. പാലാ സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്.

നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
പാലാ ഗവൺമെന്റ് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കാർത്തിക വിജയകുമാർ ക്ലാസെടുത്തു. റെജി മോൻ കെ മാത്യു, ഡിഎംഓ മിനി കെഎസ്, ഷാജു വി തുരുത്തൻ, ബിജി ജോജോ, ഡോ സാജൻ ചെറിയാൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിന് ശേഷം മെഡിക്കൽ ക്യാംപ് നടന്നു.

