Hot Posts

6/recent/ticker-posts

തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻറ്സ് വെൽഫെയർ സഹകരണ സംഘം ഓഫീസ് മന്ദിരം ഉദ്ഘാടനം സെപ്റ്റംബർ 10 ന്


തൊടുപുഴ: തൊടുപുഴ താലൂക്ക് റൂറൽ മർച്ചന്റ്സ് വെൽഫെയർ സഹകരണ സംഘം (MESCOS)ന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസിലെ മെസ്കോസ് ജംഗ്ഷനിൽ സെപ്റ്റംബർ പത്തിന് ഞായറാഴ്ച രാവിലെ 11 മണിക്ക് ജോസ് കെ മാണി എം.പിയും പൊതു സമ്മേളനം ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നിർവഹിക്കും.



സംഘം പ്രസിഡണ്ട് ജയകൃഷ്ണൻ പുതിയേടത്ത് അദ്ധ്യക്ഷത വഹിക്കും സ്ട്രോങ്ങ് റൂം ഉദ്ഘാടനം സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ നിർവഹിക്കും തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തും സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.വി മത്തായി, രാഷ്ട്രീയ സാമൂഹ്യ സഹകരണ മേഖലയിലെ നേതാക്കന്മാർ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ, പ്രമുഖ സഹകാരികൾ തുടങ്ങിയവർ പ്രസംഗിക്കും. 


2021 ഏപ്രിൽ 25ന് ഇടവെട്ടിയിൽ പ്രവർത്തനം ആരംഭിച്ച ഈ സഹകരണ പ്രസ്ഥാനം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ കെട്ടിലും മട്ടിലും രൂപത്തിലും ഭാവത്തിലും തൊടുപുഴ താലൂക്കിലെ സഹകരണ മേഖലയ്ക്ക് കരുത്ത് പകരുകയാണ്. കേവലം നൂറിൽ താഴെ അംഗങ്ങളും രണ്ടര ലക്ഷം രൂപയുടെ ഓഹരി മൂലധനവുമായി ആരംഭിച്ച ഈ സഹകരണ സംഘം അതിന്റെ ഉദ്ദേശലക്ഷ്യം തിരിച്ചറിഞ്ഞ് താലൂക്കിലെ ആകെയുള്ള വ്യാപാര മേഖലയ്ക്ക് കരുത്തും തുണയുമായി ഇന്ന് മാറിയിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.


കോവിഡ് മഹാമാരി കച്ചവട മേഖലയെ പിടിച്ചുലച്ച കാലഘട്ടത്തിൽ രൂപംകൊണ്ട ഈ സഹകരണ പ്രസ്ഥാനം കടുത്ത പ്രതിസന്ധിയെ അതിജീവിച്ചത് മാന്യ സഹകാരികളുടെ കലവറയില്ലാത്ത പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ്. ആദ്യ വർഷത്തിനുശേഷം ഈ സംഘത്തെ ലാഭത്തിൽ കൊണ്ടുവരുവാനും നൂതനമായി വിവിധ വായ്പ പദ്ധതികളുടെയും വിവിധതരത്തിലുള്ള നിക്ഷേപ സ്കീമുകൾ വഴിയും സഹകാരികളുടെ വിശ്വാസം ആർജ്ജിക്കുവാനും ഇന്ന് കഴിഞ്ഞിട്ടുണ്ട് എന്ന് അധികൃതർ പറഞ്ഞു. 

 

പ്രതിദിന, പ്രതിമാസ, സ്ഥിരനിക്ഷേപ പദ്ധതികൾ വഴി സമാഹരിക്കുന്ന തുക താലൂക്കിലെ മികച്ച വ്യാപാരികൾക്ക് മിതമായ പലിശ നിരക്കിൽ വായ്പ നൽകി കുറഞ്ഞ നാളുകൾ കൊണ്ട് മികച്ച സഹകരണ സംഘമെന്ന നിലയിൽ വളരുവാൻ കഴിഞ്ഞു. 600 ൽ പരം അംഗങ്ങളും  കളക്ഷൻ ഏജന്റുമാരും താൽക്കാലിക, സ്ഥിര ജീവനക്കാരുമായി പത്തിലധികം ആളുകളുടെ സേവനവും സംഘത്തിനുണ്ട്. 


വരും നാളുകളിൽ കൂടുതൽ അംഗങ്ങളെ ഓഹരി ഉടമകളാക്കിയും വിവരങ്ങളായ നിക്ഷേപദ്ധതികൾ വഴിയും നൂതനവും വ്യത്യസ്തമായ വായ്പ പദ്ധതികൾ  ആരംഭിക്കുകയും  നീതി മെഡിക്കൽ സ്റ്റോർ, നീതി  ന്യായവില സ്ഥാപനങ്ങൾ പോലുള്ള  വൈവിധ്യവൽക്കരണം നടത്തിയും സംഘത്തിൻറെ ബിസിനപ്പെടുത്തുവാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായിസഹകരണ സംഘം  പ്രസിഡണ്ട് ജയകൃഷ്ണൻ പുതിയേടത്ത്  അറിയിച്ചു. 

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു