Hot Posts

6/recent/ticker-posts

കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി; ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണമെന്നാവശ്യം



കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് ആൻഡ് പ്രൊസസിംങ്ങ് സൊസൈറ്റി 1397 ലെ മുൻ ഭരണ സമിതി അംഗങ്ങളും ഏതാനും ജീവനക്കാരും കൂടി നടത്തിയ അഴിമതി സംബന്ധിച്ച് കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ )റുടെ അന്വേഷണ
റിപ്പോർട്ടിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് പി.എൽ.സി. സമര സമിതി ചെയർമാൻ സന്തോഷ് കുഴിവേലിൽ.

സംഘത്തിൽ റബർ പാൽ കൊടുത്ത കർഷകരുടെയും  നിക്ഷേപകരുടേയും കോടി കണക്കിന് രൂപാ എത്രയും വേഗം കൊടുത്ത് തീർക്കണമെന്നും സംഘത്തിൽ റബർ പാൽ കൊടുത്തിട്ട് പണം ലഭിക്കാത്ത കർഷകരുടേയും നിക്ഷേപകരുടേയും, തൊഴിൽ നഷ്ടപെട്ടവരുടേയും കൂട്ടായ്മയായ പി.എൽ.സി. സമര സമിതി ചെയർമാൻ സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപ്പെട്ടു.


വസ്തുക്കൾ വിറ്റും സ്വർണ്ണാഭരണങ്ങൾ പണയം വെച്ചും  മക്കളെ കെട്ടിക്കുവാൻ കരുതി വെച്ചിരുന്ന തുകയും, ഭൂമിയോട് മല്ലിട്ട് മിച്ചം പിടിച്ചു കർഷകർ സ്വരുകൂട്ടിയ കോടിക്കണക്കിന് രൂപയുമാണ് സംഘം പ്രസിഡന്റിന്റെയും ഡയറക്ടർ ബോർഡ് മെമ്പർമാരുടെയും അഴിമതിയും സ്വജന പക്ഷപാതവും, കെടുകാര്യസ്ഥതയും മൂലം കർഷകർക്ക് നഷ്ടമായതെന്ന് പി.എൽ സി സമര സമതിയോഗം ചൂണ്ടിക്കാട്ടി. 


ഈ അഴിമതി സംബന്ധിച്ച് എൻഫോഴ്സ് ഡയറക്‌ടറേറ്റിന് പരാതി നൽകുവാനും പി.എൽ.സി. സമര സമതി യോഗം തീരുമാനിച്ചതായി സന്തോഷ് കുഴിവേലിൽ അറിയിച്ചു. നേരത്തെ മുഖ്യമന്ത്രിക്കും, സഹകരണ വകുപ്പ് മന്ത്രിക്കും സമര സമിതി നിവേദനങ്ങൾ നൽകിയിരുന്നു. സംഘം പൂട്ടിയത് മുതൽ കർഷകർ സമര സമിതിയുടെ നേതൃത്വത്തിൽ സമരത്തിലായിരുന്നു. 

സന്തോഷ് കുഴിവേലിൽ

സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ പരിശോധനയിൽ സംഘത്തെ മുൻ ഭരണ സമിതി ആസൂത്രിതമായി കൊള്ളയടിക്കുകയായിരുന്നെന്ന് വ്യക്തമായി. പർച്ചേസിലും സെയിൽസിലും കൃത്രിമം നടത്തിയാണ് കോടികൾ തട്ടിയെടുത്തതെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. 

സമര സമിതി യോഗം പി.എൽ.സി സമര സമിതി ചെയർമാൻ സന്തോഷ് കുഴിവേലിൽ ഉദ്ഘാടനം ചെയ്തു. അനിൽ കാട്ടാത്തുവാലയിൽ അദ്ധ്യക്ഷത വഹിച്ചു. 

ജോ ജോ വഞ്ചിപുര, മാത്തച്ചൻ നീരാളകോട്ടിൽ, സിറിയക്ക് വർക്കി, ശശീധരൻ നായർ പൂർണിമ, സിറിയക്ക് പുൽപ്ര, തോമസ് കൊച്ചു പുരയ്ക്കൽ, ജോ തോമസ്, ജോസഫ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു