Hot Posts

6/recent/ticker-posts

കളരിയാന്മാക്കൽ കടവ് പാലം ഒരു വർഷത്തിനുള്ളിൽ തുറന്നുകൊടുക്കും: മാണി സി കാപ്പൻ


പാലാ: ഒൻപതു വർഷം മുമ്പ് അപ്രോച്ച് റോഡ്, തുടർ റോഡ് സൗകര്യങ്ങൾ ഇല്ലാതെ നിർമ്മിച്ച കളരിയാന്മാക്കൽ പാലം ഒരു വർഷത്തിനുള്ള പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലത്തിൻ്റെ ആവശ്യത്തിനായി സർക്കാർ അനുവദിച്ച 13.39 കോടി രൂപ ഉപയോഗിച്ചു തുടർ റോഡിനായി ആവശ്യമുള്ള സ്ഥലം അക്വയർ ചെയ്യാനും അപ്രോച്ച് റോഡ് നിർമ്മിക്കാനും വിനിയോഗിക്കും. മന്ത്രിതലത്തിലും വകുപ്പുതലത്തിലും നടത്തിയ ചർച്ചകളെത്തുടർന്നാണിത്. 

റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിനു കൈമാറുന്നതോടെ നടപടികൾക്കു തുടക്കമാകും. കണ്ടിന്‍ജെന്‍സി ചാര്‍ജ്ജ് അടയ്ക്കുന്നതിനും തുക അനുവദിച്ചിട്ടുണ്ടെന്നും എം എൽ എ വ്യക്തമാക്കി. ഇനി റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നടപടികളാണ് പൂര്‍ത്തീകരിക്കേണ്ടത്. ഇതോടെ എത്രയും വേഗം നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിയുമെന്ന്  മാണി സി കാപ്പൻ  പറഞ്ഞു.


പാലാ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മാസം തോറും ചേരുന്ന അവലോകന യോഗത്തിലാണ് എം എൽ എ ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ്, പാലം, കെട്ടിടവിഭാഗം, മെയിന്റനന്‍സ്, കെ.എസ്.റ്റി.പി തുടങ്ങിയ വിഭാഗങ്ങളിലെ അസി.എന്‍ജിനീയര്‍ മുതല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വരെയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പങ്കെടുത്തു.



മാസംതോറും നടക്കുന്ന ഈ യോഗം പ്രവൃത്തികളുടെ പുരോഗതി വേഗത്തില്‍ ആക്കുന്നതിനും തടസ്സങ്ങള്‍ പരിഹരിക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങള്‍ യഥാസമയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. 

റിവര്‍വ്യൂ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് കോമളം ഹോട്ടല്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തുകയും ബന്ധപ്പെട്ടവരുടെ യോഗം എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത് പ്രശ്‌നം പരിഹരിക്കും.
രാമപുരം മാറിക റോഡിന്റെ ശോച്യാവസ്ഥപരിഹരിക്കുന്നതിന് ഇന്നു തന്നെ സ്ഥലപരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ എം.എല്‍.എ പി.ഡബ്ലൂ.ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മാനത്തൂര്‍ നെല്ലിയാനിക്കുന്ന് റോഡ് മെയിന്റന്‍സ് സ്‌കീമില്‍ 1.50 കി.മീ ദൂരം പുനരുദ്ധരിക്കുന്നതിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി എം.എല്‍.എ അറിയിച്ചു.
പാലാ സെന്റ് തോമസ് കോളേജ് മുതല്‍ പുലിയന്നൂര്‍ പാലം വരെയുള്ളറോഡിന്റെ സൈഡ് ഐറിഷ് ഡ്രയിന്‍ നടത്തുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് ചെയ്തു.

ബഡ്ജറ്റില്‍ അനുവദിച്ച കുരിശുങ്കല്‍ പാലവുമായി ബന്ധപ്പെട്ട് സ്ഥലം ലഭ്യമാക്കുന്നതിന് ജനപ്രതിനിധികള്‍ സഹായം ഉണ്ടാകണമെന്ന് പാലം വിഭാഗം ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. ഇടയാറ്റ് ഗണപതി ക്ഷേത്രം പാലം നിര്‍മ്മിക്കുന്നതിന് പഞ്ചായത്തിന്റെ തീരുമാനം അടിയന്തരമായി ലഭ്യമാക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു.
കടവുപുഴപാലം നിര്‍മ്മാണം സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചക്കാമ്പുഴ ഗവണ്‍മെന്റ് സ്‌കൂളിന്റെ കെട്ടിടം നിര്‍മ്മിക്കുന്നതിന് പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള അനുമതി നല്‍കുന്നതിന് രാമപുരം പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി.

Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു