Hot Posts

6/recent/ticker-posts

കാരുണ്യ ആരോഗ്യ പദ്ധതി പ്രതിസന്ധി പരിഹരിക്കണം



കോട്ടയം: സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിൽ രൂപം കൊണ്ട പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നും പദ്ധതിക്ക് അത് രൂപപ്പെടുത്തി നടപ്പിലാക്കിയ കെ.എം.മാണിയുടെ പേര് നൽകണമെന്നും കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.


കെ.എം മാണി ധനകാര്യ മന്ത്രി ആയിരിക്കെ വിഭാവനം ചെയ്തു നടപ്പിലാക്കിയ കാരുണ്യ പദ്ധതിയിലൂടെ രോഗികളായ അനേകം പാവപെട്ടവർക്കും സാധാരണക്കാർക്കും ആശ്വാസമെത്തിക്കാൻ  കഴിഞ്ഞിട്ടുണ്ട്. ഒക്ടോബർ ഒന്നു മുതൽ കാരുണ്യ പദ്ധതിയിൽ നിന്ന് പിൻമാറാനുള്ള സ്വകാര്യ ഹോസ്പിറ്റലിൽ മാനേജ്മെന്റുകളുടെ തീരുമാനം പിൻവലിക്കുവാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. 
















കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് രൂബേഷ് പെരുമ്പള്ളിപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്നയോഗം കേരള കോൺഗ്രസ് (എം ) ഉന്നത അധികാര സമിതി അംഗം വിജി എം തോമസ് ഉദ്ഘാടനം ചെയ്തു. 



പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിനും സഹ ഭാരവാഹികൾക്കും യോഗത്തിൽ സീകരണം നൽകി.  കേരള കോൺഗ്രസ് (എം) കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ജോജി കുറുത്തിയാടൻ കിഗ്‌സ്റ്റൻരാജാ യൂത്ത് ഫ്രണ്ട് (എം) നേതാക്കളായ ജോബ് സ്കറിയ, റെനീഷ് കാരമറ്റം, ജെനു ജയിംസ്, മനു കുരുവിള, മാത്യു ജോസഫ്, മുഹമ്മദ് റാഫി, ഷിബു ജോൺ, ജോർജ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു